വീണ്ടും ഓഫര്‍ ദിനങ്ങളുമായി ഫ്‌ളിപ്പ് കാര്‍ട്ട്; 80% വരെ വിലക്കിഴിവ് ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക്

പ്രതീകാത്മക ചിത്രം

ഫ്‌ളിപ്പ് കാര്‍ട്ടിന്റെ മഹാ ഷോപ്പിംഗ് ഉത്സവമായ ബിഗ് 10 വില്‍പ്പന രണ്ടാഴ്ച മുമ്പ് നടന്നെങ്കിലും വീണ്ടും അതുപോലൊന്ന് വീണ്ടും എത്തിച്ചിരിക്കുകയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍. പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാകും ഫഌപ്പ് കാര്‍ട്ട് ഇത്തവണ ശ്രമിക്കുക. കഴിഞ്ഞ തവണകളിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ മികച്ച സാങ്കേതിക വിദ്യയാകും ഫ്‌ളിപ്പ് കാര്‍ട്ട് ഇത്തവണ ഉപയോഗിക്കുക.

ബില്യന്‍ കണക്കിന്‌രൂപയുടെ കച്ചവടം ഒറ്റ ദിവസം കൊണ്ട് ഫ്‌ളിപ്പ് കാര്‍ട്ട് പ്രതീക്ഷിക്കുന്നുണ്ട്. സൈറ്റിലേക്ക് കൂടുതല്‍ ആളുകളെത്തുമ്പോള്‍ സൈറ്റ് ഹാങ്ങാവുകയും ബുക്ക് ചെയ്ത നിരവധി ആളുകള്‍ക്ക് ഉത്പന്നങ്ങള്‍ കിട്ടാതിരിക്കുകയും തുടങ്ങി നിരവധി പ്രശ്‌നങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ഓഫര്‍ ദിവസങ്ങളില്‍ ഉണ്ടായത്. എന്നാല്‍ രണ്ടാഴ്ച്ച മുമ്പ് നടന്ന ബിഗ് 10 ഓഫറിന്‍ അത്തരം പിഴവുകള്‍ കുറയ്ക്കാന്‍ കമ്പനിക്കായി.

വിപണിയിലെ തങ്ങളുടെ പ്രതിയോഗികളായ ആമസോണിനോട് മത്സരിക്കാനാണ് ഫ്‌ളിപ്പ് കാര്‍ട്ട് വീണ്ടും ഓഫര്‍ ദിനങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. സ്‌നാപ് ഡീലിനെ ഏറ്റെടുക്കാനും ഫ്‌ളിപ്പ് കാര്‍ട്ടിന് പദ്ധതിയുണ്ട്. കഴിഞ്ഞ ബിഗ് 10 ഓഫര്‍ ദിനങ്ങളില്‍ ഏതെങ്കിലും കാരണങ്ങളാല്‍ ഓഫര്‍ പ്രയോജനപ്പെടുത്താനാകാത്തവര്‍ക്കാകും ഈ ദിനങ്ങള്‍ ഏറെ പ്രയോജനപ്പെടുക.

DONT MISS
Top