ഏറ്റവും സുരക്ഷിതമെന്നവകാശപ്പെട്ട സാംസംഗ് ഗ്യാലക്‌സി എസ് 8 ഐറിസ് സ്‌കാനറിനെ പൊളിച്ചടുക്കി ഹാക്കര്‍മാര്‍; അണ്‍ലോക്ക് ചെയ്തത് വളരെ എളുപ്പത്തില്‍! (വീഡിയോ)

സാംസംഗ് ഗ്യാലക്‌സി എസ് 8

സാംസംഗ് ഗ്യാലക്‌സി എസ് 8 എന്ന സ്മാര്‍ട്ട് ഫോണിന്റെ പരസ്യം നാമെല്ലാവരുമിപ്പോള്‍ കാണുന്നുണ്ട്. പരസ്യങ്ങളില്‍ കാണിക്കുന്ന ഫോണിന്റെ ഏറ്റവും മികച്ച സവിശേഷത എന്നുപറയുന്നത് അതിന്റെ സുരക്ഷാ ക്രമീകരണങ്ങളാണ്. സുരക്ഷയില്‍ വിപ്ലവമാകും എന്നുപറഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത് ഐറിസ് സ്‌ക്യാനറും.

അതായത് കണ്ണുകള്‍ സ്‌ക്യാന്‍ ചെയ്ത് ഫോണ്‍ തന്റെ ഉടമയെ കണ്ടെത്തുമെന്നാണ് സാംസംഗ് പറയുന്നത്. വിരലടയാളം പോലെതന്നെ കണ്ണുകളും ഓരോ വ്യക്തിക്കും വ്യസ്തമായിരിക്കുമല്ലോ. ഗ്യാലക്‌സി എസ് 8 അത് തിരിച്ചറിയുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ സാംസംഗിന്റെ കണ്‍പൂട്ട് വളരെ എളുപ്പത്തില്‍ പൊളിച്ചിരിക്കുകയാണ് ഒരു സംഘം ഹാക്കര്‍മാര്‍.

കയോസ് കമ്പ്യൂട്ടര്‍ ക്ലബ് എന്നുപേരായ കൂട്ടായ്മയിലെ അംഗങ്ങളാണ് യതാര്‍ത്ഥ ഉടമ ഇല്ലാതെതന്നെ ഫോണ്‍ അണ്‍ലോക്ക് ചെയ്തത്. യതാര്‍ത്ഥ ഉടമയുടെ ഒരു ചിത്രവും കണ്ണിനകത്ത് വയ്ക്കുന്ന ഒരു ലെന്‍സും മാത്രമുപയോഗിച്ചാണ് ഇവര്‍ പുഷ്പം പോലെ എസ്8 എന്ന കൊമ്പന്‍ സ്മാര്‍ട്ട് ഫോണിനെ മുട്ടുകുത്തിച്ചത്. സുരക്ഷിതമാക്കേണ്ട വിവരങ്ങള്‍ പഴയതുപോലെ പാസ് വേഡുകള്‍ കൊണ്ട് സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് ഹാക്കര്‍മാര്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top