മീറ്റ് ദി എഡിറ്റേഴ്സില്‍ മന്ത്രി കെടി ജലീല്‍

കന്നുകാലികളെ കൈമാറ്റം ചെയ്യുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം മുസ്ലിങ്ങളോടുള്ള യുദ്ധപ്രഖ്യാപനത്തിന് സമാനമായ സന്ദേശമാണ് നല്‍കുന്നതെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. കേന്ദ്ര തീരുമാനത്തിനെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

റംസാന്‍ ആരംഭിക്കുന്നതിന്റെ തലേന്ന് തന്നെ കൃത്യമായി കേന്ദ്രസര്‍ക്കാര്‍ കന്നുകാലി കൈമാറ്റത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത് രാജ്യമെങ്ങുമുള്ള മുസ്ലിങ്ങളെ പ്രയാസപ്പെടുത്തുമെന്ന് മന്ത്രി കെ.ടി ജലീല്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത് യാദൃശ്ചികമായി എടുത്ത തീരുമാനമല്ല. സംസ്ഥാന സര്‍ക്കാരുകളോട് ആലോചിക്കാതെ ഏകപക്ഷീയമായി എടുത്ത് നടപ്പിലാക്കുന്ന ഈ തീരുമാനം മുസ്ലീങ്ങളോടടക്കമുള്ള യുദ്ധപ്രഖ്യാപനത്തിന് സമാനമായ വിപത്സന്ദേശമാണ് നല്‍കുന്നത്.

കന്നുകാലി കൈമാറ്റ നിയന്ത്രണ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമനടപടിയെടുക്കുമെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കും. ഇക്കാര്യത്തില്‍ നിയമമന്ത്രിയുമായും നിയമസെക്രട്ടറിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനൊപ്പം കന്നുകാലി കൈമാറ്റ നിയന്ത്രണത്തിനെതിരെ സംസ്ഥാനത്തിനുള്ള പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ നേരിട്ടറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

DONT MISS
Top