ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ഇന്ന് തുടക്കം; നദാല്‍ ലക്ഷ്യമിടുന്നത് പത്താം കിരീടം

പാരീസ്: ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ഇന്ന് റോളാങ് ഗാരോസില്‍ തുടക്കമാകും. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച്ചും വനിതാ വിഭാഗത്തില്‍ ലോക രണ്ടാം റാങ്ക് ആഞ്ജലിക കെര്‍ബറുമാണ് ടോപ് സീഡുകള്‍. കളിമണ്‍ കോര്‍ട്ടിന്റെ രാജാവ് സ്‌പെയിനിന്റെ റഫേല്‍ നദാല്‍ പത്താം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, അമേരിക്കയുടെ കറുത്തമുത്ത് വനിതാ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് എന്നിവര്‍ ഇത്തവണ പാരീസിന്റെ നഷ്ടങ്ങളാണ്.

പുരുഷ വിഭാഗത്തില്‍ ദ്യോകോവിച്ചാണ് നിലവിലെ ചാമ്പ്യന്‍. വനിതാ വിഭാഗത്തില്‍ സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരസെയും. ദ്യോകോവിച്, നദാല്‍ എന്നിവര്‍ക്ക് തിങ്കളായഴ്ചയാണ് ആദ്യ മത്സരം. വിനതാ വിഭാഗത്തില്‍ ഒന്നാം സീഡ് കെര്‍ബര്‍ ഇന്ന് മുഗുരസെയുമായി ഏറ്റുമുട്ടും.

ടൂര്‍ണമെന്റില്‍ പത്താം കിരീടം തേടിയിറങ്ങുന്ന റാഫേല്‍ നദാലിനാണ് ഇത്തവണ കിരീട സാധ്യതയെന്ന് ദ്യോകോവിച് പറഞ്ഞു. എന്തായാലും ഇവരില്‍ ഒരാള്‍ മാത്രമേ ഇത്തവണ ഫൈനലില്‍ എത്തു. കാരണം സെമിയില്‍ ഇരുവരും ഏറ്റുമുട്ടുന്ന തരത്തിലാണ് മത്സരക്രമം. ദ്യോകോവിച് ആദ്യ മത്സരത്തില്‍ മാഴ്‌സലോ ഗ്രാനോളേഴ്‌സിനേയും നദാല്‍ ബനോയിറ്റ് പെയറിനേയും നേരിടും. അട്ടമറി നടക്കാതെ മുന്നേറിയാല്‍ നദാലും ദ്യോകോവിച്ചും സെമിയില്‍ മാറ്റുരയ്ക്കും. ഫ്രഞ്ച് ഓപ്പണില്‍ 72 മത്സരങ്ങള്‍ കളിച്ചിട്ടുള്ള നദാല്‍ കേവലം രണ്ട് മത്സരങ്ങളില്‍ മാത്രമാണ് തോറ്റിട്ടുള്ളത്. ഇതിനോടകം ഒന്‍പത് തവണ കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ പുരുഷവിഭാഗത്തിലെ രണ്ടാം സെമിയില്‍ ബ്രിട്ടന്റെ ആന്റി മറെയും സ്വിറ്റ്‌സര്‍ലന്റിന്റെ വാവ്‌റിങ്കയും ഏറ്റുമുട്ടും. മറെയ്ക്ക് മൂന്നാം റൗണ്ടില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടില്‍ ഡെല്‍പെട്രോയെ നേരിടേണ്ടിവരും.

വനിതാ വിഭാഗത്തില്‍ ടോപ് സീഡ് ആഞ്ജലിക്ക കെര്‍ബറിനാണ് സാധ്യത. ആദ്യ റൗണ്ടില്‍ റഷ്യയുടെ ഏക്തറീന മക്കറോവയാണ് കെര്‍ബറിന്റെ എതിരാളി. സെമിയിലെത്തിയാല്‍ നിലവിലെ ചാമ്പ്യ സ്‌പെയിനിന്റെ ഗാര്‍ബിന്‍ മുഗുരസെയെ നേരിടേണ്ടിവരും.

DONT MISS
Top