കര്‍ഷകര്‍ക്ക് കൃഷിഭൂമി അവകാശപ്പെട്ടതോടെ മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍ അവകാശപ്പെട്ടതാക്കുന്ന നിയമം യാഥാര്‍ത്ഥ്യമാക്കും:മുഖ്യമന്ത്രി

പ്രതീകാത്മക ചിത്രം

കൊല്ലം: കര്‍ഷകര്‍ക്ക് കൃഷിഭൂമി അവകാശപ്പെട്ടതോടെ മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധന ഉപകരണങ്ങള്‍ അവകാശപ്പെട്ടതാക്കുന്ന നിയമം യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനായി അക്വാറിയം റീഫോംസ് ആക്ട് പരിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മത്സ്യോത്സവം 2017 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സബ്‌സിഡി ഇന്ധനം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ദുരിതം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ അധ്യക്ഷത വഹിച്ചു. തീരദേശ വാസികളുടെ പരാതി പരിഹാരത്തിനായി ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിലുള്ള മത്സ്യ അദാലത്തും ആരംഭിച്ചു.

മേയര്‍ വി രാജേന്ദ്രബാബു ധനസഹായവിതരണം നിര്‍വ്വഹിച്ചു. കെ സോമപ്രസാദ് എംപി, എംഎല്‍എ മാരായ എം നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, എന്‍ വിജയന്‍പിളള തുടങ്ങിയവര്‍ പങ്കെടുത്തു. മെയ് 29വരെ നടക്കുന്ന മത്സ്യോത്സവത്തില്‍ തീരമൈത്രി സംഗമം, ഇ ഗ്രാന്റ് ഉദ്ഘാടനം, മത്സ്യ കര്‍ഷക സംഗമം, നൂതന മത്സ്യകൃഷി രീതികളെ സംബന്ധിച്ചും,മത്സ്യ കൃഷി സാധ്യതകളെ കുറിച്ചുള്ള സെമിനാറുകള്‍, മത്സ്യ ഡോക്യുമെന്ററി പ്രദര്‍ശനം കലാപരിപാടികള്‍ എന്നിവ നടക്കും.

DONT MISS
Top