“ചുമ്മാ തൊലിച്ച് തൊലിച്ച് കളയാമെന്നേയുള്ളൂ, വേറെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല” ചീഞ്ഞ ഉള്ളിയുടെ ചിത്രമിട്ട് സുരേന്ദ്രന് ചുട്ട മറുപടിയുമായി വിടി ബല്‍റാം

വിടി ബല്‍റാം, കെ സുരേന്ദ്രന്‍, ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സുരേന്ദ്രന് ചുട്ടമറുപടിയുമായി വിടി ബല്‍റാം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം സുരേന്ദ്രനെ കണക്കിന് പരിഹസിച്ചത്. ചീഞ്ഞ ഉള്ളിയുടെ ചിത്രത്തോടൊപ്പം “ചുമ്മാ തൊലിച്ച് തൊലിച്ച് കളയാം ന്നേ ള്ളൂ. വേറെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. അതുകൊണ്ട് തന്നെ മറുപടിയും അര്‍ഹിക്കുന്നില്ല” എന്നാണ് ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വി ടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നേരത്തെ രംഗത്തുവന്നിരുന്നു. തെമ്മാടിത്ത ഭാഷ ഉപയോഗിച്ചാല്‍ ബല്‍റാമിനെ ചെറുപ്പക്കാര്‍ കൈകാര്യം ചെയ്‌തെന്ന് വരുമെന്ന് സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു. വിടി ബല്‍റാമിനെ മാനസികാരോഗ്യ കേന്ദ്രത്തിലടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും ക്ഷമയുണ്ടാകില്ല. പ്രധാനമന്ത്രിയെക്കുറിച്ച് മോശമായ ഭാഷ ഉപയോഗിച്ചല്‍ എംഎല്‍എയെ യുവാക്കള്‍ കൈകാര്യം ചെയ്‌തെന്നുവരും. 4 മാസം മുമ്പ് അഭിപ്രായം തേടി കേന്ദ്രം കത്തയച്ചിട്ടും മറുപടി പറയാതെ സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചത്. കാപട്യക്കാരില്‍ കാപട്യക്കാനാണ് എ.കെ ആന്റണി. സ്വന്തം കുട്ടിയെ തള്ളി പറയുകയാണ് അദ്ദേഹം. നിയമം കൊണ്ടുവനത് കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയാല്‍ സാമൂഹികാന്തരീക്ഷം കലുഷിതമാകും. സാമൂഹികാന്തരീക്ഷം കലുഷിതമായാല്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

‘ഡാ മലരേ, കാളേടെ മോനേ.. ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്’ എന്നായിരുന്നു വിടി ബല്‍റാം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. മുമ്പും കെ സുരേന്ദ്രനും വിടി ബല്‍റാമും തമ്മില്‍ ഫെയ്‌സ്ബുക്കില്‍ വാക്കുകൊണ്ട് പോരടിച്ചിരുന്നു. ഇക്കുറി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വാര്‍ത്താസമ്മേളനം വിളിച്ചാണ് സുരേന്ദ്രന്‍ മറുപടി നല്‍കിയിരിക്കുന്നത്. അതിനുമറുപടിയായാണ് ബല്‍റാമിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

DONT MISS
Top