‘പിണറായി സര്‍ക്കാറിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിനൊപ്പം താനുമുണ്ട്’ സര്‍ക്കാരിന്റെ സദ്ഭരണത്തിന് ആശംസകളുമായി കമല്‍ഹാസന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേരളം മാതൃകയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് കമല്‍ഹാസന്‍ ആശംസ അറിയിച്ചത്.

മെയ് 20 മുതല്‍ ജൂണ്‍ 25 വരെ 17 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മെയ് 25ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും.

വിവിധ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനവും പ്രഖ്യാപനവും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും. ഓപ്പറേഷന്‍ ഔളിമ്പ്യപദ്ധതി, ആറന്മുള വരട്ടാര്‍ പുനര്‍ജ്ജനി, സുജലം സുലഭം, വയനാട് ആദിവാസി ഗോത്രബന്ധു തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളും വാര്‍ഷികത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ അഭിമാനത്തോടെ മുന്നോട്ടു വയ്ക്കുന്ന വിദ്യാഭ്യാസ വായ്പാ സഹായ പദ്ധതിയും വാര്‍ഷികാഷോങ്ങളുടെ ഭാഗമായി തുടങ്ങനാണ് ഉദ്ദേശം.

കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായുള്ള പ്രഖ്യാപനം ഇതിനോടകം തന്നെ നടന്നു. വാര്‍ഷിക്തതിന്റെ ഭാഗമായി 140 നിയമസഭാ മണ്ഡലങ്ങളിലും വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളും പദ്ധതിപ്രഖ്യാപനങ്ങളും നടക്കും.

DONT MISS
Top