ഏഴുതവണ ജെയിംസ് ബോണ്ട് നായകനായ റോജര്‍ മൂര്‍ അന്തരിച്ചു

ജെയിംസ് ബോണ്ട് സിനിമകളിലെ നായകന്‍ റോജര്‍ മൂര്‍ അന്തരിച്ചു.89 വയസ്സായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന റോജര്‍ മൂര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ചാണ് മരണപ്പെട്ടത്.

നാല്‍പ്പത്തിയാറാം വയസില്‍ ജയിംസ് ബോണ്ട് സിനിമകളില്‍ വേഷമിട്ടു തുടങ്ങിയ മൂര്‍ ഏ‍ഴ് തവണ ബോണ്ടായി വേഷമിട്ടു. ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ പദവി നല്‍കി ആദരിച്ചിട്ടുണ്ട്. മൂര്‍ നായകനായ ‘ദ് സ്‌പൈ ഹൂ ലവ്‌ഡ് മീ’എന്ന ബോണ്ട് ചിത്രത്തിന് ഓസ്കര്‍ നാമനിര്‍ദ്ദേശം ലഭിച്ചു. ലീവ് ആന്‍ഡ് ലെറ്റ് ഡൈ, ദ് മാന്‍ വിത്ത് ദ് ഗോള്‍ഡന്‍ ഗണ്‍, മൂണ്‍റേക്കര്‍, ഫോര്‍ യുവര്‍ ഐസ് ഒണ്‍ലി, ഒക്ടോപസി, എ വ്യൂ ടു എ കില്‍ എന്നിവയാണ് മൂറിന്‍റെ മറ്റ് ബോണ്ട് ചിത്രങ്ങള്‍. 

മൊണോക്കോയിലാകും റോജര്‍ മൂറിന്റെ സംസ്കാര ചടങ്ങുകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top