പര്‍വ്വതാരോഹകരുടെ സാഹസിക സ്വപ്നമായ എവറസ്റ്റ് കൊടുമുടിയിലെ “ഹിലറി സ്റ്റെപ്പ്” തകര്‍ന്നു

ഹിലറി സ്റ്റെപ്പ്‌

നേപ്പാള്‍: എവറസ്റ്റ് പര്‍വ്വതാരോഹകരുടെ സാഹസിക സ്വപ്‌നമായ ഹിലറി സ്‌റ്റെപ്പ് തകര്‍ന്നു. 2015 നേപ്പാളിലുണ്ടായ ഭൂകമ്പത്തിന്റെ അനന്തരഫലമായിട്ടാണ് ഹിലറി സ്റ്റെപ്പ് തകര്‍ന്നതെന്നാണ്  പര്‍വ്വതാരോഹകര്‍ കരുതുന്നത്. എവറസ്റ്റ് പര്‍വ്വതത്തിന്റെ ഉച്ചിയലെത്തുന്നതിന് മുന്‍പ് കുത്തനെ സ്ഥിതി ചെയ്യുന്ന 12മീറ്റര്‍ നീളമുള്ള പാറപ്പുറത്തിനെയാണ് ഹിലറി സ്റ്റെപ്പ് എന്ന് പേര് നല്‍കിയിരിക്കുന്നത്.

1953ല്‍ എവറസ്റ്റ് കീഴടക്കിയ സര്‍ എഡ്മണ്ട് ഹിലറിയെ അനുസ്മരിച്ചാണ് 39 അടിയള്ള കൂറ്റന്‍ ചെരുവിന് ഈ പേര് നല്‍കിയത്.  ബ്രിട്ടീഷ് പര്‍വ്വതാരോഹകന്‍ ടിം മോസഡേലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് ഹിലറി സ്‌റ്റെപ്പ് തകര്‍ന്ന വിവരം പുറം ലോകം അറിഞ്ഞത്. ഒരു യുഗത്തിന്റെ അവസാനമാണ് സംഭവിച്ചിരിക്കുന്നത് എന്ന് ടിം ബിബിസിയോട് പറഞ്ഞു.

ഹിലറി സ്റ്റെപ്പിന്റെ പ്രതീകാത്മക ചിത്രം

എവറസ്റ്റ് കൊടുമുടിയുടെ ചരിത്രവുമായി ബന്ധപ്പെട്ട പ്രധാന പ്രദേശമാണ് തകര്‍ന്നിരിക്കുന്നതെന്നും ടിം അഭിപ്രായപ്പെട്ടു. മെയ് 16ന് അമേരിക്കന്‍ ഹിമാലയന്‍ ഫൗണ്ടേഷന്‍ പുറത്ത് വിട്ട ചിത്രത്തില്‍ ഹിലറി സ്റ്റെപ്പിന്റെ സ്ഥിതിക്ക് മാറ്റം വന്നിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു.

താഴ്‌വരയില്‍ നിന്നും 8790 മീറ്ററില്‍ സ്ഥിതി ചെയ്യുന്ന ഹിലറി സ്‌റ്റെപ്പ് ലോകത്തിന്റെ ഉച്ചിയിലെത്തുന്നതിന് മുന്‍പുള്ള പര്‍വ്വതാരോഹകരുടെ വിശ്രമസ്ഥലവും, അവസാനം താണ്ടുന്ന പര്‍വ്വത ചെരുവുമാണ്.

പര്‍വ്വതാരോഹകര്‍ ഹിലറി സ്‌റ്റെപ്പ് കീഴടക്കുന്ന വീഡിയോ

DONT MISS
Top