വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന് വി എസ് അച്യുതാനന്ദന്‍; ‘സർക്കാർ ധവളപത്രം പുറപ്പെടുവിക്കണം’

ഫയല്‍ ചിത്രം

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് വിഎസ് അച്യുതാനന്ദൻ. തുറമുഖ കരാർ അവ്യക്തവും നിഗൂഢവുമാണ്. കരാർ പൊളിച്ചെഴുതണം. കരാറിലെ കോഴയുടെ കോടികൾ എത്രയെന്ന് പുറത്തു കൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു. സബ്മിഷനായാണ് വി എസ് അച്യുതാനന്ദന്‍ ഇക്കാര്യം നിയമസഭയില്‍ ഉന്നയിച്ചത്.

കേന്ദ്രവും ഉമ്മന്‍ചാണ്ടിയും അദാനിയും ചേര്‍ന്നുണ്ടാക്കിയതാണ് കരാര്‍. അദാനിക്ക് വേണ്ടി ഉണ്ടാക്കിയതാണ് കരാര്‍. അദാനി ഗ്രൂപ്പ് ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സബ്മിഷനിലൂടെ അഴിമതി ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. ഈ ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മറുപടി പറഞ്ഞ തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വി എസ് ഉന്നയിച്ച കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിച്ചേ മറുപടി പറയാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.

DONT MISS
Top