സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് കിരീടം; റയലിന്റെ 33ാം കിരീട നേട്ടം

റയല്‍ മാഡ്രിഡിന്റെ ആഹ്ലാദപ്രകടനം

മാഡ്രിഡ് :സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡിന് കിരീടം. നിര്‍ണായക മത്സരത്തില്‍ മലാഗയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയല്‍ കിരീടം സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണോള്‍ഡോ, കരീം ബെന്‍സേമ എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്.


റയലിന്റെ 33ാം ലാലിഗ കിരീട നേട്ടമാണിത്. നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡ് കിരീടം സ്വന്തമാകുന്നത്.


മലാഗക്ക് എതിരെ റയല്‍ വിജയം നേടിയതോടെ പോയന്റ് പട്ടികയില്‍ രണ്ടാമതുള്ള ബാഴ്‌സലോണ ഐബറിന് എതിരെ നേടിയ വിജയം അപ്രസക്തമായി. ഐബറിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച, നിലവിലെ ചാമ്പ്യന്മാരായിരുന്ന ബാഴ്‌സലോണക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

DONT MISS
Top