യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലിനെകുറിച്ചുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് കമ്മിറ്റിക്കു മുമ്പില്‍ വെളിപ്പെടുത്തുമെന്ന് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി

ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലിനെകുറിച്ചുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് കമ്മിറ്റിക്കു മുമ്പില്‍ വെളിപ്പെടുത്താമെന്ന് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയീംസ് കോമി. കോണ്‍ഗ്രസ് കമ്മിറ്റിയുടെ തുറന്ന സഭയ്ക്ക് മുമ്പാകെ വെളിപ്പെടുത്തല്‍ നടത്താമെന്നാണ് കോമി സമ്മതിച്ചിരിക്കുന്നത്.അതേ സമയം കോമിക്ക് വെളിപ്പെടുത്തല്‍ നടത്താന്‍ അവസരമൊരുക്കുമെന്നും ഇതിനുള്ള തീയതി ഉടന്‍ അറിയിക്കാമെന്നും ഇന്റലിജന്റസ് സെലക്ട് കമ്മിറ്റി പറഞ്ഞു.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ട്രംപിന്റെ വിജയത്തിനായി  റ​​​ഷ്യ​​​ൻ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​യെ​​​ന്നും, റ​​​ഷ്യ​​​യും ട്രം​​​പി​​​ന്‍റെ പ്ര​​​ചാ​​​രണ​​​ സംഘവും ത​​​മ്മി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും ശക്തമായ ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിനിടെയാണ് ജയിംസ് കോമിയെ ട്രംപ് പുറത്താക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റെ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് എഫ്ബിഐ ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു ജയിംസ് കോമിയെ ട്രംപ് പുറത്തിറക്കിയത്. കോമിയെ പുറത്താക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ലെന്നും നിയമവിദഗ്ദ്ധരുടെ ശുപാര്‍ശ പ്രകാരമാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും ട്രംപ്പ് പിന്നീട് വ്യക്തമാക്കിയിരുന്നു.  ഹിലരി ക്ലിന്റനുമായി ബന്ധപ്പെട്ട ഇ മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ ജയിംസ് കോമി പരാജയപ്പെട്ടെന്നാണ് ട്രംപിന്റെ വിലയിരുത്തല്‍.

രഹസ്യന്വേഷണ ഏജൻസിയെ നയിക്കാൻ ജയിംസ് കോമി പ്രാപ്തനല്ലെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ജെയിംസ് കോമി എഫ്ബിഐയെ നയിക്കാന്‍ യോഗ്യനായ ആളല്ലെന്ന് ചൂണ്ടിക്കാട്ടി യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പ്രസിഡന്റ് ട്രംപിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ നടപടി.

DONT MISS
Top