നേവി കേഡറ്റിന്റെ മരണം: മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനംമൂലമെന്ന് ആത്മഹത്യാ കുറിപ്പ്

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ ഓഫീസര്‍ ട്രെയിനിയായിരുന്ന സൂരജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനം മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിപ്പില്‍ പറയുന്നു. പയ്യന്നൂര്‍ പൊലീസാണ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തത്.

മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനറും തന്നെ മാനിസകമായും ശാരീരികമായും പീഡനത്തിന് ഇരയാക്കിയെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ട്രെയിനര്‍മാരും ഉദ്യോഗസ്ഥരും അടക്കം നാലുപേരുടെ പേരുകളാണ് കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

എന്നാല്‍ സൂരജിന്റേത് ആത്മഹത്യയല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തി. സൂരജ് ഒരുകാരണവശാലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ പറഞ്ഞു.

ബുധനാഴ്ചയാണ് സൂരജിനെ അക്കാദമി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സൂരജിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പരായിരം മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും അടുത്തദിവസം പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

DONT MISS
Top