ദുല്‍ഖറിന്റെ രാജകുമാരിക്ക് പേരിട്ടു; സന്തോഷം പങ്കുവെച്ച് കുഞ്ഞിക്കയും അമാലും

ആരാധകരുടെ ആകാംഷകള്‍ക്ക് വിരാമമിട്ട് ദുല്‍ഖറിന്റെ രാജകുമാരിക്ക് പേരിട്ടു. ദുല്‍ഖറിന്റേയും ഭാര്യ അമാലിന്റേയും കുഞ്ഞിന്റെ പേര് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രേഷ്മ ഗ്രേസാണ് പുറത്തുവിട്ടത്. മരിയം അമീറ സല്‍മാന്‍ എന്നാണ് ദുല്‍ഖറിന്റെ കൊച്ചുരാജകുമാരിയുടെ പേര്.

ദുല്‍ഖറും അമാലും കുഞ്ഞിന്റെ പിറവി അറിയിച്ചു കൊണ്ട് അയച്ച താങ്ക്‌സ് കാര്‍ഡ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് രേഷ്മ ഗ്രേസിന്റെ പേര്. കാര്‍ഡില്‍ കുഞ്ഞിന്റെ പേര് നല്‍കിയിട്ടുണ്ട്.

ഞങ്ങള്‍ക്ക് ആഗ്രഹിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി ഞങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഞങ്ങളുടെ കുഞ്ഞു മകള്‍ മരിയം അമീറ സല്‍മാന്റ് പിറവിയുടെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ ആനന്ദിക്കുന്നുവെന്ന കുറിപ്പോടെയാണ് ദുല്‍ഖറിന്റേയും അമാലിന്റേയും താങ്ക്‌സ് കാര്‍ഡ്. ഇതാണ് രേഷ് ഗ്രേസ് ഷെയര്‍ ചെയ്തിരിക്കുന്നത്.

മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെ ഭാര്യ അമാല്‍ ചെന്നൈ മദര്‍ഹുഡ് ആസ്പത്രിയില്‍ വച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞങ്ങളുടെ രാജകുമാരിയെ ലഭിച്ചുവെന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ അച്ഛനായ വിവരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top