വയനാട്ടില്‍ പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി

മാനന്തവാടി:  മാ​ന​ന്ത​വാ​ടി പു​ഴ​യു​ടെ ഭാ​ഗ​മാ​യ കൊ​യി​ലേ​രി വ​ലി​യ പാ​ല​ത്തി​ന് സ​മീ​പം പുഴയില്‍ മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി.  വ്യാഴാഴ്ച ഉച്ചയോടെ പുഴയില്‍ കുളിക്കാനെത്തിയവരാണ് പുഴക്കരയ്ക്കു സമീപം പത്തോളം മുതലക്കുഞ്ഞുങ്ങളെ കണ്ടത്.

നാ​ട്ടു​കാ​ർ ഇ​വ​യെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി വ​നം​വ​കു​പ്പി​ന് കൈ​മാ​റി. വി​വ​ര​മ​റി​ഞ്ഞ് പ​ന​മ​രം പൊ​ലീ​സും സ്​​ഥ​ലത്തെ​ത്തി​യി​രു​ന്നു. ചീ​ങ്ക​ണ്ണി​ക്കു​ഞ്ഞു​ങ്ങ​ളാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​ദ്യം സം​ശ​യി​ച്ചി​രു​ന്നെ​ങ്കി​ലും നെ​യ്യാ​ർ ഡാം ​ഡി.​എ​ഫ്.​ഒ ഡോ. ​പ്ര​സാ​ദ് മു​ത​ല​ക്കു​ഞ്ഞു​ങ്ങ​ളാ​ണെ​ന്ന് സ്ഥിരീകരിച്ചു.

DONT MISS
Top