സര്‍ക്കാര്‍ വീണ്ടും ബന്ധുനിയമന വിവാദത്തില്‍; മന്ത്രി ബാലന്റെ ഭാര്യ ജമീലയ്ക്ക് ആര്‍ദ്രം മിഷനില്‍ നിയമനം

ഡോക്ടര്‍ ജമീല ബാലന്‍

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും ബന്ധുനിയമന വിവാദത്തില്‍. മന്ത്രി എകെ ബാലന്റെ ഭാര്യ പികെ ജമീലയെ ആര്‍ദ്രം മിഷന്‍ കണ്‍സട്ടന്റായി നിയമിച്ചതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.

ആര്‍ദ്രം മിഷന്റെ കണ്‍സട്ടന്റ് സ്ഥാനത്തേക്ക് ജമീല ഉള്‍പ്പെടെ മൂന്ന് പേര്‍ അപേക്ഷിച്ചിരുന്നുവെങ്കിലും ജമീല മാത്രമേ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. ഒരാള്‍ ഇന്റര്‍വ്യൂ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം ആര്‍ദ്രം മിഷന്റേത് ബന്ധുനിയമനം അല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. നിയമനത്തിനായി പത്രപ്പരസ്യം നല്‍കിയിരുന്നുവെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജമീലയെ നിയമിച്ചതെന്നും ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.

ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്റിന്റെ നിയമനം. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജോലികളാണ് കണ്‍സല്‍ട്ടറ്റിന്റെ ചുമതല

നേരത്തെ നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള പികെ ദാസ് മെഡിക്കല്‍ കോളെജില്‍ സൂപ്രണ്ട് ആയിരുന്ന ജമീല ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് അവിടെ നിന്നും രാജിവെച്ചിരുന്നു.

DONT MISS
Top