‘സിമ്രാന്റെ’ ടീസര്‍ വൈറല്‍; ഒറ്റമിനിറ്റുകൊണ്ട് കൗതുകം നിറച്ച് കങ്കണ

ടീസറില്‍നിന്ന്‌

കങ്കണ റൗനത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിമ്രാന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ഒരു മിനുട്ട് മാത്രമുള്ള ടീസറില്‍ വിവിധ തരത്തിലുള്ള മെയ്ക്ക്ഓവറുകള്‍ നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കങ്കണ.

ടീസറില്‍ യാതൊരു തരത്തിലുള്ള സംഭാഷണമോ മറ്റ് താരങ്ങളേയും അവതരിപ്പിക്കാനുള്ള ശ്രമമോ ഇല്ല. കങ്കണയുടെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ക്വീന് ശേഷം നടിക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വേഷം തന്നെയാകും സിമ്രാനിലേത് എന്നാണ് പ്രതീക്ഷ. ടീസറില്‍ കാണുന്ന നടിയുടെ പ്രകടനം ഈ പ്രതീക്ഷയ്ക്ക് അടിവരയിടുന്നു.

ഹന്‍സല്‍ മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന അപൂര്‍വ അസ്രാണിയാണ് നിര്‍വഹിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 15ന് ചിത്രം റിലീസ് ചെയ്യും.

DONT MISS
Top