റാന്‍സംവെയര്‍ സൈബര്‍ അറ്റാക്ക് ഇന്ത്യയിലും; ആന്ധ്ര പൊലീസിന്റെ നൂറോളം കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു

ഹൈദ്രാബാദ്: ലോകത്ത് വിറപ്പിച്ച സബര്‍ ആക്രമണത്തിന് ഇരയായി ഇന്ത്യയും. ആന്ധ്ര പൊലീസിന്റെ 1020 കമ്പ്യൂട്ടറുകള്‍ വൈറസ് ആക്രമണത്തിനിരയായെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സ്ഥിരീകരിച്ചു. റാന്‍സംവെയര്‍ എന്ന വൈറസാണ് പടരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

74 രാജ്യങ്ങളിലായി 45000ത്തോളം കമ്പ്യൂട്ടറുകളെയാണ് റാന്‍സംവെയര്‍ വൈറസ് ആക്രമിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച രാവിലെ വരെയുള്ള കണക്കുകളാണ് ഇവ. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റങ്ങളെയാണ് വൈറസ് കൂടുതലായി ബാധിച്ചത്.

ആന്ധ്ര പൊലീസിന്റെ കമ്പ്യൂട്ടറുകളെ മാത്രമല്ല, കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പ്രതിനിധി പ്രതികരിച്ചു. ഇപ്പോള്‍ ഹാക്കിംഗ് വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും തിങ്കളാഴ്ചയോടെ മാത്രമേ വൈറസ് അറ്റാക്ക് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാവുകയുള്ളൂവെന്നും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പ്രതികരിച്ചു.

ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. 300 ഡോളര്‍(19000 രൂപ) മുതല്‍ 600 ഡോളര്‍ (38000) വരെയാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. അതേ സമയം അമേരിക്കയുടെ സുരക്ഷ ഏജന്‍സിയായ എന്‍ എസ്എയാണ് ഹാക്കിംഗിന് പിന്നിലെന്നാണ് മുന്‍ സിഐഎ ഉദ്യോഗസ്ഥനായ എഡ്വേര്‍ഡ് സ്‌നോഡന്‍ ആരോപിക്കുന്നത്‌.

ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ വഴി പണം കൈമാറ്റം ചെയ്യാനാണ് ഇവരുടെ നിര്‍ദ്ദേശം. അതിനാല്‍ തന്നെ ഇവരെ കണ്ടെത്തുക ദുഷ്‌കരമാണ്. ആക്രമണ ശേഷം ബിറ്റ്‌കോയിന്‍ വഴി വന്‍തോതില്‍ പണം കൈമാറ്റം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

വാണാക്രൈ എന്ന കമ്പ്യൂട്ടര്‍ വേമുപയോഗച്ചാണ് ഹാക്കര്‍മാര്‍ അനതികൃതമായി ഔദ്യോഗീക സൈറ്റുകളില്‍ പ്രവേശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഷിപ്പിങ്ങ് കമ്പനിയായ ഫെഡക്‌സ് ഉള്‍പ്പെടെയുള്ളവരെ ആക്രമണം ബാധിച്ചിരുന്നു. അര്‍ജന്റെീന, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളിലെ വാര്‍ത്തവിനിമയ സംവിധാനങ്ങളെയും സൈബര്‍ ആക്രമണം ബാധിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top