ഏതൊരാളെയും ആരാധകനാക്കിമാറ്റിയേക്കും ഈ 18 മിനുട്ട് പ്രഭാഷണം; ടെഡ് ടോക്കില്‍ മനസുതുറന്ന് ബോളിവുഡ് ബാദ്ഷാ

ഷാരൂഖ് ഖാന്‍

ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിന്റെ സംസാരം ശ്രദ്ധിച്ചിട്ടുള്ളവരാകും അദ്ദേഹത്തിന്റെ അഭിനയം കണ്ടവരേക്കാള്‍ കൂടുതല്‍ ആഴത്തില്‍ അദ്ദഹത്തെ ആരാധിച്ചിട്ടുണ്ടാവുക. അത്ര മധുരമായി സംസാരിക്കാന്‍ ഷാരൂഖിന് ഒരു പ്രത്യേക കഴിവുതന്നെയുണ്ട്. ജീവിതാനുഭവങ്ങളും ഫിലോസഫിയും തമാശയുമെല്ലാമുണ്ടാകും ആ സംസാരത്തില്‍.

ഇപ്പോള്‍ ലോക പ്രശസ്ത ഷോയായ ടെഡ് ടോക്കിലെത്തി പ്രശംസകളേറ്റുവാങ്ങിയിരിക്കുകയാണ് ഷാരൂഖ്. സ്വതസിദ്ധമായ രീതിയില്‍ തന്റെ മനസിലുള്ള കാര്യങ്ങള്‍ അദ്ദേഹം സംസാരിച്ചു. തന്റെ ചെറുപ്പവും വളര്‍ച്ചയും ഈ നിലയില്‍ എത്തിയതും എല്ലാം സംസാരത്തില്‍ കടന്നുവന്നു. സ്വന്തം പിതാവിന്റെ മരണം സംസാരത്തിലേക്കെത്തിയപ്പോള്‍ പോലും അദ്ദേഹം നര്‍മം കൈവിട്ടില്ല.

1984ല്‍ ആരംഭിച്ച ടോക്ക് ഷോയാണ് ടെഡ് ടോക്ക്. ടെക്‌നോളജി, എന്റര്‍ടൈന്‍മെന്റ്, ഡിസൈന്‍ എന്നതിന്റെ ചുരുക്ക രൂപമാണ് ടെഡ്. പ്രശസ്തരായ വ്യക്തികളെ ഇങ്ങനെ കുറച്ചുസമയം സംസാരിക്കാനായി ജനങ്ങളുടെ ഇടയിലേക്ക് ഇറക്കി നിര്‍ത്തുക എന്നതാണ് ടെഡ് ടോക്കിന്റെ ഉദ്ദേശം. ഏപ്രില്‍ 27ന് ഷൂട്ട് ചെയ്ത ടോക്ക് ഷോ ഇന്നലെയാണ് പുറത്തുവരുന്നത്.

DONT MISS
Top