റോഡില്‍ മനുഷ്യജീവന്‍ കത്തിയമരുമ്പോള്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി കാഴ്ചക്കാരായി ജനങ്ങള്‍; വീഡിയോ

മുംബൈ: റോഡില്‍ മനുഷ്യജീവന്‍ കത്തിയമരുമ്പോള്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്താനുള്ള തിരക്കില്‍ ജനങ്ങള്‍. മഹാരാഷ്ട്രയിലെ ബീഡ് ജില്ലിയിലാണ് സംഭവം. ബൈക്കുകള്‍ കൂട്ടിയിടിച്ച് ബോധരഹിതനായി റോഡില്‍ കിടന്ന യുവാവിന്റെ ശരീരത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ഇയാളെ രക്ഷിക്കുന്നതിന് പകരം നാട്ടുകാര്‍ കാഴ്ചക്കാരായി.

ഇന്നലെ വൈകീട്ടാണ് സംഭവം. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരാള്‍ റോഡിലും മറ്റൊരാള്‍ ബൈക്കിനടിയില്‍ കുടുംങ്ങുകയും ചെയ്തു. വീഴ്ചയുടെ ആഘാതത്തില്‍ ഇയാളുടെ ബോധം പോയി. ഇതിനിടെ ഇയാളുടെ ശരീരത്തിലേക്ക് തീ പടര്‍ന്നു പിടിക്കാനും തുടങ്ങി. ഓടിക്കൂടിയ ആളുകള്‍ക്ക് ഇയാളെ രക്ഷിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അവര്‍ കാഴ്ചക്കാരായി സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിരക്കുകൂട്ടി. ഇതിനിടെ റോഡില്‍ തെറിച്ചു വീണ യുവാവിനെ ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഇയാള്‍ ഇന്ന് രാവിലയോടെ മരിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു. യുവാക്കളുടെ ബൈക്കില്‍ മദ്യമുണ്ടായിരുന്നോ എന്ന കാര്യം പരിശോധിക്കും. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ജി ശ്രീധര്‍ പറഞ്ഞു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. പര്‍ഭാനി എന്ന സ്ഥലത്താണ് ബൈക്ക് രജിസ്റ്റര്‍ ചെയ്തതെന്ന് കരുതുന്നുവെന്നും നമ്പര്‍ പ്ലേറ്റ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലേക്ക് അയച്ചതായും ശ്രീധര്‍ വ്യക്തമാക്കി.

DONT MISS
Top