ഏഴ് ഐടി കമ്പനികള്‍ ഈ വര്‍ഷം പിരിച്ചുവിടാന്‍ പോകുന്നത് 56,000 തൊഴിലാളികളെ

പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ യുഎസ് കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ഏഴ് കമ്പനികളില്‍ നിന്നായി 56,000 പേരെ പിരിച്ചുവിടാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം പിരിച്ചുവിട്ടതിന്റെ ഇരട്ടി തൊഴിലാളികളെയാണ് ഈ വര്‍ഷം പിരിച്ചുവിടാന്‍ പോകുന്നത്.

ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച് സിഎല്‍, കോഗ്നിസന്റ്, ഡിഎക്‌സ്സി ടെക്‌നോളജി, ഫ്രഞ്ച് കമ്പനിയായ കാപേമിനി എന്നിവയില്‍ നിന്ന് 4.5 ശതമാനം തൊഴിലാളികളെയാണ് പിരിച്ചുവിടാന്‍ പോകുന്നത്. പിരിച്ചുവിടലിന്റെ ഭാഗമായി ഈ കമ്പനികള്‍ തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പല കമ്പനികളും തുടങ്ങിയ സമയത്തുണ്ടായിരുന്നത്രയും തൊഴിലാളികള്‍ ഇല്ലാതെയാണ് വര്‍ഷം അവസാനിപ്പിക്കുന്നത്. പുതിയ തൊഴിലാളികളെ നിയമിക്കുന്നുമില്ല.

കോഗ്നിസന്റ് മോശം പ്രകടനം കാഴ്ച വെക്കുന്ന 15,000 തൊഴിലാളികളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇന്‍ഫോസിസില്‍ 3000 സീനിയര്‍ മാനേജര്‍മാരെ മെച്ചപ്പെടാനുള്ളവരുടെ പട്ടികയില്‍പ്പെടുത്തി. രാജ്യത്തെ ഓഫീസുകളുടെ എണ്ണം 50ല്‍ നിന്നും 26 ആയി ചുരുക്കാന്‍ പോകുകയാണ് ഡിഎക്‌സ്‌സി ടെക്‌നോളജി. മൂന്നുവര്‍ഷം കൊണ്ട് ഇത് നടപ്പാക്കാനാണ് തീരുമാനം. 390,000 തൊഴിലാളികളുള്ള രാജ്യത്തെ വലിയ തൊഴില്‍ദാതാവായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ് ഈ വര്‍ഷം ആരെയും പിരിച്ചുവിടുന്നില്ലെന്നാണ് വിവരം. ക്ലൗഡ് കംപ്യൂട്ടിങ് അടക്കമുള്ള സാങ്കേതികതകള്‍ വന്നുതുടങ്ങിയതോടെ കുറച്ച് തൊഴിലാളികളെ മാത്രമേ കമ്പനികള്‍ക്ക് ആവശ്യമുള്ളൂ എന്നതും പിരിച്ചുവിടലിന് കാരണമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top