“ഇവന്‍ ഇനി ജസ്റ്റിന്‍ ടെണ്ടുല്‍ക്കര്‍ എന്നറിയപ്പെടും”: ജസ്റ്റിന്‍ ബീബറുമായുള്ള അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ മുഖസാദൃശ്യം ആഘോഷിച്ച് സോഷ്യല്‍ മീഡിയ

സച്ചിനെ ക്രീസില്‍ കാണുമ്പോള്‍ പൊതുവെ ക്രിക്കറ്റ് ആരാധകരില്‍ കാണാറുള്ള ആവേശ വേലിയേറ്റമായിരുന്നു മുംബൈയില്‍ നടത്തപ്പെട്ട ജസ്റ്റിന്‍ ബീബര്‍ പര്‍പ്പസ് ടൂറില്‍ സംഗീത പ്രേമികള്‍ കാഴ്ച്ചവെച്ചത്. അത്തരം ഒരു പോപ് താരത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കറിന് പോലും തോന്നാത്ത കാര്യമാണ്, സമൂഹ മാധ്യമങ്ങളിലെ വിരുതന്മാര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സച്ചിന്റെ മൂത്ത പുത്രന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് പോപ് താരം ജസ്റ്റിന്‍ ബീബറുമായി അസാമാന്യമായ മുഖ സാദൃശ്യമുണ്ടെന്നാണ് ഈ കണ്ടെത്തല്‍.

സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ ഇനി അര്‍ജുന്‍ എന്നല്ല ജസ്‌ററിന്‍ ബീബര്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുമെന്നും, ഇതാണ് ജസ്‌ററിന്‍ ടെണ്ടുല്‍ക്കര്‍ എന്നുമെല്ലാമാണ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചിക്കുന്ന പോസ്റ്റുകള്‍. ഏതായാലും കടുത്ത ജസ്റ്റിന്‍ ബീബര്‍ ആരാധകരായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും, സാറാ ടെണ്ടുല്‍ക്കറും പുറത്തിറങ്ങുന്ന വാര്‍ത്തകള്‍ കേട്ട് ആവേശത്തിലാണ്. പരുക്കേറ്റ കാലുകളുമായിയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ബീബറിന്റെ പരിപാടി കാണാനെത്തിയത്.

ചിലര്‍ അര്‍ജുന് കൂട്ടായി ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും ബീബറിന്റെ സാദൃശ്യമുണ്ടെന്ന് വാദിക്കുന്നണ്ട്. ജസ്റ്റിന്‍ ബീബര്‍ തിരികൊളുത്തിയ ആവേശം അവസാനിച്ചെങ്കിലും ഇതിന്റെ ഇരട്ടി ആവേശം പകരാന്‍ സച്ചിന്റെ ജീവിത കഥയായ “സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്” എന്ന സിനിമ തിയറ്ററില്‍ എത്തുമ്പോള്‍ രാജ്യം സാക്ഷ്യം വഹിക്കുമെന്നും, ചിത്രത്തില്‍ ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യന്‍ പതിപ്പായ അര്‍ജുന്‍ മുഖം കാണിക്കുമോ എന്നുമാണ് ആരാധകര്‍ ആരായുന്നത്.

DONT MISS
Top