മൈക്രോമാക്‌സ് ക്യാന്‍വാസ് 2 പുത്തന്‍ പതിപ്പ് എത്തി; എയര്‍ടെല്‍ നല്‍കുന്ന ഒരുവര്‍ഷ സൗജന്യ 4ജി മുഖ്യ ആകര്‍ഷണം

മൈക്രോമാക്‌സ് ക്യാന്‍വാസ് 2

മൈക്രോമാക്‌സിന്റെ പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാന്‍വാസ് 2 എത്തി. ഫോണ്‍ വാങ്ങുന്നവര്‍ക്ക് എയര്‍ടെല്ലിന്റെ അണ്‍ലിമിറ്റഡ് 4ജി ഒരു വര്‍ഷത്തേക്ക് ലഭിക്കും. ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകളും ഫോണ്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കും. പഴയ മോഡലായ ക്യാന്‍വാസ് 2വിന്റെ പുതിയ പതിപ്പാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്.

5 ഇഞ്ച് ഡി്‌സ്‌പ്ലേ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ എന്നവ ഫോണിലുണ്ട്. 3 ജിബി റാമും 1.3 GHz പ്രോസസ്സറും ഫോണിന് കരുത്തേകും. ആന്‍ഡ്രോയ്ഡ് നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 16 ജിബി ഇന്റേണല്‍ മെമ്മറിയുണ്ടാകും. 3050 എംഎഎച്ച് ബാറ്ററിയാണ് ക്യാന്‍വാസിനുള്ളത്.

11,999 രൂപയാണ് ഫോണിനുള്ളത്. എയര്‍ടെല്ലുമായുള്ള കരാറിലൂടെ മികച്ച ഓഫറാണ് കമ്പനി നല്‍കുന്നതെന്ന് നിസംശയം പറയാം. എന്നാല്‍ 12,000 നിലവാരത്തിലുള്ള ഫോണുകള്‍ നല്‍കുന്ന അത്രയും മികച്ച കോണ്‍റഫിഗറേഷനാണ് ക്യാന്‍വാസ് തരുന്നത് എന്നുപറയാനാവില്ല. അതിനാല്‍ത്തന്നെയാവാം എയര്‍ടെല്ലുമായി ഇത്തരം ഒരു ഓഫര്‍ നല്‍കാന്‍ കമ്പനി മുതിര്‍ന്നതും.

DONT MISS
Top