ജസ്റ്റിന്‍ ബീബറിനു ശേഷം പോപ് സംഗീത പ്രേമികളെ ആവേശതേരിലേറ്റാന്‍ എഡ് ഷീറന്‍ ഇന്ത്യയിലെത്തുന്നു

എഡ്‌ ഷെറീന്‍

എഴുപത്- എണ്‍പത് കാലഘട്ടം മുതല്‍ ഇന്ത്യയില്‍ പാശ്ചാത്യ സംഗീതത്തിനും, സംഗീതകാരന്മാര്‍ക്കും വലിയ സ്വീകാര്യതയാണ് നല്‍കി പോന്നിരുന്നത്. റോക്ക്, പോപ്പ്, ബ്ലൂസ്, ജാസ്സ് ശ്രേണിയിലുള്ള ഗാനങ്ങള്‍ ഇന്ത്യയിലെ യുവാക്കള്‍ ഇരു കൈയും നീട്ടി സ്വീകരിച്ച ചരിത്രമാണുള്ളത്. ബ്രയാന്‍ ആദംസ് മുതല്‍ ജസ്റ്റിന്‍ ബീബര്‍ വരെയുള്ളവര്‍ ഇന്ത്യയില്‍ പരിപാടി നടത്തുമ്പോള്‍ ജനങ്ങള്‍ സാഗരം പോലെ ഇരമ്പിയെത്തുന്നതും ഇതേ കാരണത്താല്‍ തന്നെ.

കോള്‍ഡ് പ്ലേയ്ക്കും, ജസ്റ്റിന്‍ ബീബറിനും ശേഷം ഇന്ത്യയിലെ സംഗീത പ്രേമികളെ ആവേശതേരിലേറ്റാന്‍ പോപ് ഇതിഹാസം എഡ് ഷീറന്‍ എത്തുന്നു. എഡ് ഷീറന്റെ
ഔദ്യോഗിക വെബ്‌സൈറ്റിലാണ് അദ്ദേഹം നടത്തുന്ന ഏഷ്യന്‍ ടൂറിന്റെ ഭാഗമായി നവംബര്‍ 19ന് ഇന്ത്യലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സംഗീത പരിപാടി എവിടെവച്ചാണ് നടത്തുന്നതെന്നോ, ടിക്കറ്റുകള്‍ എവിടെ നിന്ന് കരസ്ഥമാക്കണമെന്നും പരാമര്‍ശിച്ചിട്ടില്ല. ബാംഗ്ലൂര്‍, ദില്ലിയും മറികടന്ന് മുംബൈയില്‍ തന്നെ നടത്തപ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളിലെ അഭിപ്രായങ്ങളില്‍ നിന്നും വ്യക്തം.

എഡ് ഷെറീന്റെ ഔദ്യോഗിക വെബ്‌സൈറ്റല്‍ വന്ന വിവരം

2015 ഇന്ത്യയില്‍ സംഗീത പരിപാടി നടത്തിയ ഷീറന്‍ തന്റെ ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങളായ കാസില്‍ ഓണ്‍ ഹില്‍, ഷെയ്പ് ഓഫ് യുവര്‍ ബോഡിക്കും, പുതിയ ആല്‍ബം ഡിവൈഡിനും ശേഷമുള്ള ഇന്ത്യയിലേക്കുള്ള ആഗമനം വലിയ ആവേശത്തോടെയാണ് ആരാധകര്‍ നേക്കികാണുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഗെയിം ഓഫ് ത്രോണ്‍സ് പരമ്പരയിലും എഡ് ഷീറന്‍ അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു, അങ്ങനെയെങ്കില്‍ ഗോറ്റ്(ഗെയിം ഓഫ് ത്രോണ്‍സ്) ആരാധകരും ഷീറന്‍  കാണാന്‍ തടിച്ചുകൂടുമെന്ന് ഉറപ്പ്.

എഡ് ഷീറന്റെ ഷെയ്പ്പ് ഓഫ് യു എന്ന ഗാനം

DONT MISS
Top