ബധിരരായ പെണ്‍കുട്ടികളെ പുരോഹിതര്‍ക്ക് കാഴ്ച്ചവച്ച സംഭവത്തില്‍ കന്യാസ്ത്രീയെ അറസ്റ്റ് ചെയ്തു; സംഭവം മാര്‍പ്പാപ്പയുടെ നാട്ടില്‍

കൊസാക്ക കുമികോയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

ബ്യൂണസ് അയഴ്‌സ്: ബധിരകളായ പെണ്‍കുട്ടികളെ പുരോഹിതര്‍ക്ക് ബലാല്‍സംഗത്തിനായി എത്തിച്ചുകൊടുത്തു എന്ന കേസില്‍ കന്യാസ്ത്രീയെ അര്‍ജന്റീനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട ജപ്പാന്‍ സ്വദേശിനിയായ കൊസാക്ക കുമികോ എന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാല്‍സംഗക്കുറ്റത്തിന് പുരോഹിതരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബധിരരായ കുട്ടികളെ പഠിപ്പിക്കുന്ന അന്റോണിയോ പ്രോവാലൊ എന്ന കത്തോലിക്കാ സ്ഥാപനത്തിലാണ് സംഭവം. ബലാല്‍സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കുമായിട്ടാണ് കന്യാസ്ത്രീ പെണ്‍കുട്ടികളെ പുരോഹിതരുടെ അടുത്ത് കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നത്. സ്ഥിരമായി ബലാല്‍സംഗത്തിന് ഇരയാവേണ്ടിവന്നതിനാല്‍ താന്‍ സ്ഥിരമായി നാപ്കിനുകള്‍ ധരിക്കുമായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നതും പുരോഹിതരെ അറസ്റ്റ് ചെയ്യുന്നതും.

പുതിയ രീതിയിലുള്ള കളികള്‍ പഠിപ്പിക്കാം എന്നു പറഞ്ഞാണ് കേള്‍വിക്ക് പ്രശ്‌നമുള്ള കുട്ടികളെ ഇവര്‍ കൂട്ടിക്കൊണ്ടുപോകുന്നത്. അതിനുശേഷം കുട്ടികളെ പുരോഹിതരുടെ അടുത്തേക്ക് കൊണ്ടുപോകും. ഒരോ പെണ്‍കുട്ടിയേയും അഞ്ച് പുരോഹിതര്‍ വരെ ബലാല്‍സംഗം ചെയ്യുമായിരുന്നു. പലപ്പോഴും പ്രയാസങ്ങള്‍ പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നുമില്ല. പെണ്‍കുട്ടികളില്‍നിന്ന് വിശദമായ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ബ്യൂണസ് അയഴ്‌സിലാണ് ആഗോള കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാന്‍ ഭരണാധികാരിയുമായ ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്. സഭയിലെ പീഡനങ്ങളെ എക്കാലവും അപലപിക്കുന്ന ഇദ്ദേഹം സന്മാര്‍ഗ പാത വെടിയുന്ന പുരോഹിതരെ വച്ചുപൊറുപ്പിക്കില്ല എന്ന ഉറച്ച നിലപാട് എന്നും സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ നാട്ടില്‍നിന്നുവന്ന വാര്‍ത്ത മാര്‍പാപ്പയ്ക്ക് അടുത്ത തലവേദനയാകുമെന്നുറപ്പ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top