ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു; ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും കുല്‍ഭൂഷണ്‍ യാദവിന്റെ ചിത്രവും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തു

വെബ്സൈറ്റ് ഹാക്ക്ചെയ്ത നിലയില്‍

ദില്ലി : ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. സീറോ കൂൾ എന്ന ഹാക്കർ സംഘമാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന് അവകാശപ്പെടുന്നത്. നിരവധി ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും, ഇന്ത്യ വിട്ടയക്കണമെന്ന് ആവശ്യപ്പെടുന്ന കുല്‍ഭൂഷണ്‍ യാദവിനെതിരായ പരാമര്‍ശങ്ങളും മുന്‍പേജില്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പാക് സൈനിക കോടതി വധശിക്ഷ​ക്ക് വിധിച്ച കുൽഭൂഷൻ യാദവി​നെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഹാക്കര്‍മാര്‍ വിമർശിക്കുന്നു.  കുൽഭൂഷൻ യാദവി​ന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഹാക്കർമാര്‍ കുൽഭൂഷണ്‍ യാദവി​ന്‍റെയും തൂക്കുകയറിന്‍റെയും ചിത്രങ്ങളും സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


സ്നാപ് ചാറ്റും സ്നാപ് ഡീലും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഇന്ത്യക്കാരാണോ കുല്‍ഭൂഷണ്‍ യാദവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുറവിളി കൂട്ടുന്നതെന്നും സന്ദേശത്തിൽ പരിഹസിക്കുന്നു. രാവിലെ ഒമ്പതുമണിയോടെയാണ് സൈറ്റ് ഹാക്ക് ചെയ്തത് ആദ്യം ശ്രദ്ധയില്‍പ്പെടുന്നത്. അതേസമയം വെബ്സൈറ്റ് ഹാക്ക് ചെയ്തതതില്‍  എഐഎഫ്എഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ചാരവൃത്തി ആരോപിച്ചാണ്​ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുൽഭൂഷണ്‍ യാദവിനെ പാക് സൈനികകോടതി വധശിക്ഷക്ക്​ വിധിച്ചത്​. എന്നാല്‍ വിധി നടപ്പാക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഈ ആവശ്യം പാക് സൈനികനേതൃത്വം തള്ളിയതിനെ തുടര്‍ന്ന് കേന്ദ്രസർക്കാർ അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ ഹരജി നൽകി. ഇതേത്തുടര്‍ന്ന് അന്താരാഷ്​ട്ര നീതിന്യായ കോടതി ചൊവ്വാഴ്ച  കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ സ്​റ്റേ ചെയ്തിരുന്നു.

DONT MISS
Top