കാടുകുലുക്കി കൊമ്പന്‍മാരെത്തിയേക്കും; അടുത്ത ഐപിഎല്‍ സീസണില്‍ കൊച്ചി ടസ്‌കേഴ്‌സ് തിരികെയെത്താന്‍ സാധ്യത

കൊച്ചി ടസ്‌കേഴ്‌സ് ടീമംഗങ്ങള്‍

കേരളത്തിന്റെ കൊമ്പന്മാര്‍ ഐപിഎല്ലിന്റെ കളിത്തട്ടിലേക്ക് തിരികെയെത്താനുള്ള വഴി തെളിയുന്നു. കൊച്ചി ടസ്‌കേഴ്‌സിന് അനുകൂലമായ ആര്‍ബിട്രേറ്റര്‍ വിധിയാണ് സാഹചര്യം ടസ്‌കേഴ്‌സിന് അനുകൂലമാക്കിയത്. വിധിപ്രകാരം ടസ്‌കേഴ്‌സിന് ബിസിസിഐ 1080 കോടി
രൂപ നല്‍കണം. ഇതിനാല്‍ ബിസിസിഐയുടെ തീരുമാനം ടസ്‌കേഴ്‌സിനും കൊച്ചിക്കും അനുകൂലമായാല്‍ അത്ഭുതപ്പെടാനില്ല.

ആര്‍ബിട്രേറ്റര്‍ വിധിയിയില്‍ അപ്പീലിന് പോകാന്‍ ബിസിസിഐയ്ക്ക് സാധിക്കും. അല്ലെങ്കില്‍ ഇത്രയും ഉയര്‍ന്ന തുക നല്‍കണം. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥവച്ച് ഐപിഎല്ലിലെ ടീം തിരികെ നല്‍കാനും ബിസിസിഐ ശ്രമിച്ചേക്കാം. അതിന് ടസ്‌കേഴ്‌സ് ഉടമകള്‍ വഴങ്ങുകയും. ഇത്തരം സംഗതികളെല്ലാം കൃത്യമായി നടന്നാര്‍ കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ മനം കുളിര്‍പ്പിക്കുന്ന വാര്‍ത്തായാകുമത്.

അപ്പീലിന് പോകാന്‍ ബിസിസിഐ ശ്രമിക്കില്ല എന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കാരണം ഇനിയും വഹിക്കേണ്ടിവരുന്ന ചിലവിന് പുറമെ പിഴ തുക ഇനിയും കൂടുതായാലാല്‍ അത് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. മൊത്തം ഫീസിന്റെ ബാങ്ക് ഗ്യാരണ്ടി നല്‍കിയില്ല എന്ന കാരണത്താലാണ് കൊച്ചിയെ ബിസിസിഐ തഴഞ്ഞത്. ടസ്‌കേഴ്‌സ് നിയമവഴികളിലൂടെ നീങ്ങുകയും ചെയ്തു.

റന്ദേവൂ സ്‌പോട്‌സ് വേള്‍ഡ് എന്ന അഞ്ച് കമ്പനികളുടെ കണ്‍സോര്‍ഷ്യമാണ് കൊച്ചി ടീമിന്റെ ഉടമസ്ഥര്‍. 1560 കോടിയായിരുന്നു ടീമിനുവേണ്ടി ചെലവഴിച്ച ലേലത്തുക. മഹേല ജയവര്‍ദ്ധനെ നായകനായ ടീമില്‍ വിവിഎസ് ലക്ഷ്മണ്‍, ബ്രെന്‍ഡന്‍ മക്കല്ലം, ബ്രാഡ് ഹോഡ്ജ്, പാര്‍ത്ഥിവ് പട്ടേല്‍, രവിന്ദ്ര ജഡേജ, കേദാര്‍ ജാദവ്, മുത്തയ്യ മുരളീധരന്‍, ശ്രീശാന്ത്, ആര്‍പി സിംഗ്, രമേശ് പവാര്‍ മുതലായ മികച്ച കളിക്കാരുമുണ്ടായിരുന്നു.

DONT MISS
Top