കുറ്റകൃത്യങ്ങളും അശ്ലീലവും ലൈവാകുന്നത് തടയാന്‍ 3000 ജോലിക്കാരെ പുതുതായി നിയമിച്ച് ഫെയ്‌സ്ബുക്ക്

പ്രതീകാത്മക ചിത്രം

ഫെയ്‌സ്ബുക്ക് ലൈവ് എന്ന സങ്കേതം അവതരിപ്പിച്ചിട്ട് നാളുകളേറെയായി. ധാരാളം ആളുകള്‍ അത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാല്‍ ഫെയ്‌സ്ബുക്ക് ലൈവ് എന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് നല്ലകാര്യങ്ങള്‍കൊണ്ടായിരിക്കില്ല പലപ്പോഴും. ലൈവായി ബലാത്സംഗം, ലൈവായി കൊലപാതകം എന്നാല്ലാം വാര്‍ത്ത വന്നുകൊണ്ടേയിരിക്കുകയാണ്.

ഇതിനൊരു തടയിടാന്‍ ഫെയ്‌സ്ബുക്ക് സാങ്കേതികമായി പല പണികളും നോക്കി. ഒന്നും ഏശാതെ പോയി. ഇതോടെ ഇക്കാര്യം കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കാന്‍ ഫെയ്‌സ്ബുക്ക് നിര്‍ബന്ധിതമായി. ഇതിനായി 3000 പുതിയ ജീവനക്കാരെയാണ് പുതിയതായി ഇപ്പോള്‍ കമ്പനി നിയമിച്ചിരിക്കുന്നത്.

കുറ്റകൃത്യങ്ങള്‍, അശ്ലീലം, വിദ്വേഷം എന്നിവയുള്‍പ്പെടുന്ന വീഡിയോകളെല്ലാം തട്ടിക്കളയാനാണ് പദ്ധതി. അത് ലൈവാണെങ്കിലും അല്ലെങ്കിലും. പുതുതായി കൂടിച്ചേരുന്ന ടീമിന് ഇത്തരം അനിഷ്ട വീഡിയോകള്‍ തടയാന്‍ കഴിയുമെന്ന് സുക്കര്‍ബര്‍ഗും പ്രഖ്യാപിച്ചു.

ഫെയ്‌സ്ബുക്ക് ലൈവുമായി ബന്ധപ്പെട്ട മോശം വാര്‍ത്തകള്‍ ഇതോടെ അവസാനിക്കും എന്നാണ് സുക്കര്‍ബര്‍ഗ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ സാങ്കേതിക വിദ്യ പൂര്‍ണമായും പ്രയോജനരഹിതമാണെന്നും പറയാനാവില്ല. ലൈവായി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് രക്ഷപ്പെടുത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top