ഒന്നര മിനിട്ട് മാത്രമുള്ള ട്രെയിലറില്‍ 7 ഗെറ്റപ്പില്‍ ആസിഫലി; അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ട്രെയിലര്‍ ഹിറ്റാകുന്നു

പ്രതീകാത്മക ചിത്രം

ആസിഫലിയുടെ പുതിയ സിനിമയ്ക്കായി അദ്ദേഹത്തിന്റെ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയത് ഹണിബീ ഇറങ്ങിയ ദിവസം മുതലാണ്. എന്നാല്‍ അതിനും മുമ്പേ ഷൂട്ടിംഗ് പുരോഗമിക്കുന്നതായുള്ള വാര്‍ത്തകള്‍ കൊണ്ടും മികച്ച ടീസര്‍ കൊണ്ടും ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമ.

അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഉടന്‍ റിലീസാകുമെന്ന് പ്രഖ്യാപിച്ച് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ഒരു കൊച്ചുട്രെയിലറായിട്ടും അതില്‍ ഏഴോളം വ്യത്യസ്ത വേഷങ്ങളിലാണ് ആസിഫ് പ്രത്യക്ഷപ്പെടുന്നത്. ട്രെയിലര്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് വിഎസ്സാണ്. ആന്റണി ബിനോയിയും ബിജു പുളിക്കലും കൂടി നിര്‍മാണം. ലിവിംഗ്സ്റ്റണ്‍ മാത്യു ചിത്രസംയോജനം, അഖില്‍ ജോര്‍ജ് ക്യാമറ എന്നിവ കൈകാകാര്യം ചെയ്യുന്നു.

DONT MISS
Top