മെ​ഡി​ക്ക​ൽ, ഡെന്റൽ പ്ര​വേ​ശ​ന​ത്തി​ന്​ ദേശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന നീ​​റ്റ്​ പരീക്ഷ ഇന്ന്

ഫയല്‍ ചിത്രം

തിരുവനന്തപുരം : മെ​ഡി​ക്ക​ൽ/​ഡെന്റൽ പ്ര​വേ​ശ​ന​ത്തി​ന്​ ദേശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ ഇന്ന് നടക്കും. രാ​ജ്യ​ത്തെ 103 കേ​ന്ദ്ര​ങ്ങ​ളിലായാണ് പരീക്ഷ നടക്കുന്നത്. ​രാ​ജ്യ​ത്ത്​ ഒട്ടാകെ  11,35,104 പേ​രാ​ണ്​ പ​രീ​ക്ഷ​ക്കാ​യി അ​പേ​ക്ഷി​ച്ചിട്ടുള്ളത്.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ. രാ​വി​ലെ പ​ത്ത്​ മു​ത​ൽ ഒ​രു മ​ണി വ​രെ​യാ​ണ്​ പ​രീ​ക്ഷ. 9.30ന്​ ശേഷം വരുന്നവരെ പരീക്ഷാ കേന്ദ്രത്തില്‍ പ്ര​വേ​ശി​പ്പി​ക്കി​ല്ലെന്ന് അധികൃതര്‍ അറിയിച്ചു.

സം​സ്​​ഥാ​ന​ത്ത്​ 102113 വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷയ്ക്കായി അ​പേ​ക്ഷ നല്‍കിയിട്ടുള്ളത്.  നീ​റ്റ്​ പ​രീ​ക്ഷയിലെ റാ​ങ്കി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും സം​സ്​​ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ, ഡെന്റ​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം ​ന​ൽ​കു​ക.

ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളോ​ടെ​യാകും വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക. മെ​റ്റ​ൽ ഡി​റ്റ​ക്​​ട​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യും പ്ര​ത്യേ​ക​മാ​യി ദേ​ഹ​പ​രി​ശോ​ധ​ന​യും ന​ട​ത്തും. ആ​ഭ​ര​ണ​ങ്ങള്‍, വാ​ച്ച്, ഷൂ, ​ബെ​ൽ​റ്റ്​ തുടങ്ങിയവ ധ​രി​ക്കാ​ൻ പാ​ടി​ല്ല.

ജൂ​ൺ എ​ട്ടി​നാണ് പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ക. സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​ര​മാ​ണ്​ രാ​ജ്യ​ത്ത്​ ഒന്ന​ട​ങ്കം മെ​ഡി​ക്ക​ൽ, ഡെന്റൽ പ്ര​വേ​ശ​ന​ത്തി​ന്​ ഏ​കീ​കൃ​ത പ​രീ​ക്ഷ​യാ​യി നീ​റ്റ്​ ന​ട​ത്തു​ന്ന​ത്.

DONT MISS
Top