സൗരോര്‍ജ്ജത്തില്‍ ഒമ്‌നി പറപറന്നു; ഇനി ഐഎസ്ആര്‍ഒ സോളാര്‍ ഹൈബ്രിഡ് വാഹനങ്ങളും പുറത്തിറക്കും

സോളാര്‍ ഹൈബ്രിഡ് ഒമ്‌നി പുറത്തിറക്കുന്നു

ബഹിരാകാശ ഗവേഷണത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഐഎസ്ആര്‍ഒ മറ്റൊരു രംഗത്തേക്കുകൂടി ചുവടുവയ്ക്കുന്നു. സോളാര്‍ ഊര്‍ജ്ജം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളിലേക്കാണ് ഇപ്പോള്‍ ഐഎസ്ആര്‍ഒ കണ്ണുവച്ചിരിക്കുന്നത്. സാധാരണ വാഹനങ്ങള്‍ സോളാറലേക്ക് മാറ്റുക എന്നതാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യ പടിയായി സോളാറില്‍ പ്രവര്‍ത്തിക്കുന്ന മാരുതി ഒമ്‌നി കഴിഞ്ഞ ദിവസം നിരത്തിലിറക്കി.

ഹൈബ്രിഡ് ടെക്‌നോളജിയാണ് ഒമ്‌നിയില്‍ ഐഎസ്ആര്‍ഒ കൂട്ടിയിണക്കിയത്. വാഹനത്തിന്റെ മുകള്‍ഭാഗം പൂര്‍ണമായി സോളാര്‍ പാനല്‍ ഘടിപ്പിച്ചു. ഈ ഊര്‍ജ്ജം ലിഥിയം അയോണ്‍ ബാറ്ററികളില്‍ സംഭരിക്കും. ഐഎസ്ആര്‍ഒയുടെ ഓട്ടോമോട്ടീവ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കെമിക്കല്‍ വിഭാഗങ്ങളെല്ലാം ഇതിനായി ഒരുമിച്ചു.

ഇതോടെ വാഹനങ്ങള്‍ ഹൈബ്രിഡ് ആക്കുന്നതില്‍ നിന്ന് ഐഎസ്ആര്‍ഒ പിന്‍വാങ്ങും എന്നാണ് കരുതിയതെങ്കില്‍ തെറ്റി. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് തീരുമാനം. ചെലവ് കുറഞ്ഞ ബാറ്ററികളും കപ്പാസിറ്ററുകളും മോട്ടോറുകളും വികസിപ്പിച്ചെടുക്കാനും ശ്രമമുണ്ടാകും. തിരുവന്തപൂരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററില്‍ നിന്നാണ് സോളാര്‍ ഇലക്ട്രിക് ഹൈബ്രിഡ് ഒമ്‌നി പുറത്തിറക്കിയത്.

DONT MISS
Top