മത നിന്ദകരോട് ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നോ? ഒരിക്കലുമരുത് എന്നാഹ്വാനം ചെയ്ത് പാകിസ്ഥാനില്‍നിന്നും ഒരു ഹ്രസ്വ ചിത്രം

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

ഒറ്റപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന നാടായാണ് പാകിസ്ഥാന്‍ അറിയപ്പെടുന്നത്. പലയിടത്തും നടപ്പാകുന്നത് ആള്‍ക്കൂട്ട നീതിമാത്രം. കുത്തഴിഞ്ഞുകിടക്കുന്ന നിയമ സംവിധാനങ്ങളും ഭീകരരുടെ കളിപ്പാവകളായിമാറിയ ഭരണവും മതാന്ധത ബാധിച്ച ജന സമൂഹങ്ങളുമെല്ലാം പാകിസ്ഥാന്‍ പോലുള്ള രാജ്യങ്ങളുടെ പ്രത്യേകതകളാണ്.

എന്നാല്‍ അങ്ങനെ മാത്രമല്ല, സമാധാന കാംഷികളുടെയും ഭീകരവാദം മത തീവ്രവാദം എന്നിവയെ എല്ലാം എതിര്‍ക്കുന്ന ഒരു ജന സമൂഹം അവിടെയുണ്ടെന്നുളളതിന് തെളിവാകുകയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു കൊച്ചു ചിത്രം. പാകിസ്ഥാന്‍ പോലെ ഒരു രാജ്യത്തുനിന്ന് ഇത്തരം ഒരു വീഡിയോ പുറത്തുവരുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്.

ആള്‍ക്കൂട്ട നീതി ഒന്നിനും ഒരു പരിഹാരമല്ല, അങ്ങനെ ചെയ്യരുത് എന്ന് മനസിലാക്കിത്തരുന്ന ഈ ഹ്രസ്വ ചിത്രം ഈയിടെയുംകൂടെ ആള്‍ക്കൂട്ട വിചാരണയും കൊലയും നടന്ന പാകിസ്ഥാനില്‍ നിന്ന് പുറത്തുവരുന്നത് പ്രതീക്ഷയുടെ പൊന്‍കിരണവും കൂടെയാണ് നല്‍കുന്നത്. നിരവധിയാളുകളാണ് വീഡിയോയ്ക്ക് ആശംസകളറിയിച്ച് കമന്റ് ഇട്ടിരിക്കുന്നത്.

DONT MISS
Top