സാമ്പത്തിക ഞെരുക്കം: ടാറ്റ ടെലിസര്‍വീസ് അറുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുന്നു

പ്രതീകാത്മക ചിത്രം

ദില്ലി: ടാറ്റ ടെലി സര്‍വീസ് അറുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. വിപണിയിലെ കിടമത്സരത്തിന്റെ ഭാഗമായി ചെലവ് കുറയ്ക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടുന്നത്. വിപണിയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് കമ്പനി നേരിടുന്നത്.

റിലയന്‍സിന്റെ ടെലക്കോം സര്‍വീസുകളിലൊന്നായ ജിയോ കൊണ്ടുവന്ന താരിഫ് വെട്ടിക്കുറയ്ക്കല്‍ മത്സരത്തിലാണ് കമ്പനിക്ക് ഏറ്റവും നഷ്ടമുണ്ടായത്. മറ്റ് കമ്പനികള്‍ക്ക് ബാധിച്ചതിനേക്കാള്‍ കൂടുതല്‍ ടാറ്റാ ടെലി സര്‍വീസിനെ ജിയോ പ്രഭാവം ബാധിച്ചതായാണ് മനസിലാക്കേണ്ടത്.

രാജ്യത്തെ 19 ടെലക്കോം സര്‍ക്കിളുകളിലും സാന്നിധ്യമുള്ള കമ്പനിയാണ് ടാറ്റ ടെലിസര്‍വീസ്. ജിയോയും മറ്റ് കമ്പനികളും വിപണിയിലുയര്‍ത്തിയ കടുത്ത മത്സരം നേരിടാന്‍ കമ്പനിക്ക് സാധിക്കാനാവാത്തതിന്റെ ഒരു കാരണം 3ജിയില്‍ കൂടുതല്‍ വിശ്വസിച്ച് കമ്പനി നടത്തിയ നീക്കങ്ങളാണ്.

ടാറ്റ ടെലിസര്‍വീസിന്റെ വിപണി വിഹിതം 4.4 ശതമാനമാണ്. ഡോകോമോയുമായുള്ള പിരിയല്‍ കമ്പനിക്ക് നഷ്ടമുണ്ടാക്കി. ഉപഭോക്താക്കള്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള കൊഴിഞ്ഞുപോക്കും തിരിച്ചടിയായി. ഇപ്പോഴും മികച്ച 2ജി 3ജി ഓഫറുകള്‍ കമ്പനി നല്‍കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കുന്നുമില്ല.

DONT MISS
Top