രാജ്യസഭയിലേക്കില്ല; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

സീതാറാം യെച്ചൂരി (ഫയല്‍ ചിത്രം)

ദില്ലി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നു വ്യക്തമാക്കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. രണ്ടുതവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കുക എന്നത് പാര്‍ട്ടി നയമല്ലെന്നും, അത് നടപാക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്നും യെച്ചുരി അറിയിച്ചു.

സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ യെച്ചൂരി രാജ്യസഭയിലേക്ക് എന്ന ചര്‍ച്ചയും സജീവമായി എന്നാല്‍ യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ വാഗ്ദാനം ചെയ്തത് പോളിറ്റ് ബ്യൂറോയിലെ തന്നെ ഒരു വിഭാഗം എതിര്‍ത്തു. കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി മത്സരിക്കേണ്ട എന്ന തീരുമാനമാണ് പൊളിറ്റ് ബ്യൂറോയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് തന്റെ നിലപാട് വ്യക്തമാക്കി യെച്ചൂരി ഇന്ന് രംഗത്തെ്ത്തുകയായിരുന്നു.

പശ്ചിമബംഗാളിലെ ആറ് രാജ്യസഭ സീറ്റുകളിൽ ആഗസ്റ്റിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റുകളിൽ അഞ്ചെണ്ണം തൃണമൂൽ കോൺഗ്രസിെൻറ കൈവശവും ഒരെണ്ണം സിപിഐഎമ്മിനുമാണ്. 294 അംഗ ബംഗാള്‍ നിയമസഭയില്‍  211 അംഗങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് 44 ഉം, സിപിഐഎമ്മിന് 26 ഉം അംഗങ്ങളാണുള്ളത്. അതുകൊണ്ട് തന്നെ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top