അകാലത്തില്‍ പൊലിഞ്ഞ കലാകാരന്‍ അര്‍ജുന്‍ദാസിന്റെ ഓര്‍മ്മയില്‍ കുടുംബവും സുഹൃത്തുക്കളും; അര്‍ജുന്റെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

അര്‍ജുന്‍ ദാസിന്റെ ചിത്രപ്രദര്‍ശനത്തില്‍ നിന്ന്

കോഴിക്കോട് : വരകളിലൂടെ വിസ്മയം തീര്‍ത്ത കലാകാരന്‍ അര്‍ജുന്‍ ദാസിന്റെ ഓര്‍മ്മകള്‍ കോര്‍ത്തിണക്കി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. കോഴിക്കോട് ആര്‍ട് ഗ്യാലറിയില്‍ അര്‍ജ്ജുന്റെ കുടുംബാംഗങ്ങളും, സുഹൃത്തുകളുമാണ് ചേര്‍ന്നാണ് ചിത്രപ്രദര്‍ശനം ഒരുക്കിയത്.

ചെറുപ്രായത്തിലേ ലോകത്തോട് വിട പറഞ്ഞ അര്‍ജ്ജുന്‍ ദാസ് എന്ന കലാകാരന്‍ കോറിയിട്ട ചിത്രങ്ങള്‍ എന്നും ആസ്വാദകരുടെ മനം കവര്‍ന്നിരുന്നു. അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അര്‍ജ്ജുന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കാനായാണ് ചിത്രപ്രദര്‍ശനം ഒരുക്കിയത്. അര്‍ജ്ജുന്റെ 60 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

അര്‍ജുന്റെ അമ്മ സി.വി.കരുണയാണ് അവനെ വരകളുടെയും വര്‍ണങ്ങളുടെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത്. മകന്‍ മരിച്ചിട്ടില്ലെയെന്ന് വിശ്വസിക്കാനാണ് ഈ അമ്മയ്ക്കിഷ്ടം.

അര്‍ജുനെ അറിയാത്തവര്‍ക്ക് ചിത്രങ്ങളിലൂടെ അവനെ അടുത്തറിയാനാകുമെന്ന് ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു.

ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി മെയ് രണ്ടിന് ചിത്രരചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. മെയ് മൂന്നിന് ചിത്ര പ്രദര്‍ശനം സമാപിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top