നിയമ പരീക്ഷയില്‍ ചോദ്യത്തിന് ഉത്തരമായി എഴുതിയത് പ്രണയ ഗാനങ്ങളും സിനിമാപാട്ടുകളും; പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്‍ക്കത്ത: നിയമ പരീക്ഷയില്‍ ചോദ്യത്തിന് ഉത്തരമായി എഴുതിയത് പ്രണയ ഗാനങ്ങളും സിനിമാ പാട്ടുകളും. പശ്ചിമ ബംഗാളിലാണ് സംഭവം. മാല്‍ഡ ജില്ലയിലെ ബാല്‍ഗുര്‍ഘട്ട് ലോ കോളെജിലെ വിദ്യാര്‍ത്ഥികളാണ് പരീക്ഷക്ക് ഉത്തരങ്ങള്‍ക്ക് പകരം സിനിമാ പാട്ടുകളും മറ്റും എഴുതിയത്. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.

ഗോര്‍ ബന്‍ഗ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളതാണ് കോളെജ്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ ചോദ്യങ്ങളോട് പ്രതികരിച്ചതെന്ന് പരീക്ഷയുടെ അഡീണല്‍ ചാര്‍ജുള്ള കണ്‍ട്രോളര്‍ സനാതന്‍ ദാസ് പറഞ്ഞു. സിനിമാ ഗാനങ്ങളെ കൂടാതെ ബംഗാളി പാട്ടുകളും അവര്‍ എഴുതി. മോശം വാക്കുകള്‍ ഉപയോഗിച്ചവരുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നുവെന്നും ഇവരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതെന്നും സനാതന്‍ പറഞ്ഞു.

സാധാരണ രീതിയില്‍ അച്ചടക്ക നടപടിയെന്നോണം ഒരു വര്‍ഷമാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുന്നത്. എന്നാല്‍ വിഷയം ഗൗരവമുള്ളതാണ്. പരീക്ഷയെ തന്നെ ആക്ഷേപിക്കുന്ന വിധത്തിലുള്ളതാണ് വിദ്യാര്‍ത്ഥികളുടെ നടപടി. ഇതുകൂടി കണക്കിലെടുത്താണ് വിദ്യാര്‍ത്ഥികളെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതെന്നും ദാസ് കൂട്ടിച്ചേര്‍ത്തു.

പരീക്ഷാഫലം ഇക്കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ചു. 140 വിദ്യാര്‍ത്ഥികളില്‍ 40 പേര്‍ മാത്രമാണ് പാസായത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള മോശം രീതികള്‍ വെച്ചുപുറപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top