മൃഗരാജനെ സ്‌നേഹം കൊണ്ട് കീഴടക്കിയ കുടുംബം; സിംഹത്തിന്റെ സ്‌നേഹം ‘അതുക്കും മേലെ’ (വീഡിയോ)

മായ തന്റെ ഉമസ്ഥനോടൊപ്പം

സരറ്റോവ്: പൂച്ച വര്‍ഗത്തില്‍ പെട്ട മൃഗങ്ങള്‍ ഇണങ്ങാറില്ല എന്നാണ് പറയപ്പെടുന്നതെങ്കിലും സിംഹം അതിനൊരപനവാദമാണ്. സിംഹങ്ങള്‍ നന്നായി ഇണങ്ങുകതന്നെ ചെയ്യും. സര്‍ക്കസ് കൂടാരങ്ങളില്‍ പരിശീലകന്റെ ഉത്തരവിനനുസരിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുള്ളതും സിംഹങ്ങളാണ്. കൂട്ടമായി ജീവിക്കുന്ന പൂച്ച വര്‍ഗത്തിലെ ഏക ജിവി സിംഹമായതിനാല്‍ തന്റെ കൂട്ടത്തിന് ഒരു തലവന്‍ ഉണ്ടെന്നും അത് വീട്ടിലുള്ളവരാണെന്നും സിംഹത്തിനറിയാം.

ഇതുപോലെ സിംഹത്തെ ഇണക്കി വളര്‍ത്തി ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുകയാണ് റഷ്യയിലെ ഒരു കുടുംബം. മായ എന്നാണ് ഇവര്‍ വളര്‍ത്തുന്ന പെണ്‍ സിംഹത്തിന്റെ പേര്. കുടുംബ സുഹൃത്ത് നല്‍കിയ സമ്മാനമായിട്ടാണ് മായ ഇവരുടെ കയ്യിലെത്തുന്നത്. പിന്നീട് ഇവരുടെ ഏറ്റവും വലിയ കൂട്ടുകാരിയായി ഈ സിംഹം മാറി. കുട്ടികളുമായി കളിക്കാനും മറ്റും മായയേപ്പോലെ ഒരു സുഹൃത്തിനെ വേറെ കിട്ടില്ല എന്നാണ് വീട്ടിലുള്ളവരുടെ അഭിപ്രായം.

വീഡിയോയില്‍ വളര്‍ത്ത് നായ്‌ക്കൊപ്പം സിഹത്തേയും കൊണ്ടുപോകുന്നത് കാണാനാകും. പിന്നീട് തന്റെ ഉടമസ്ഥനായ ഇറോയനുമായിട്ട് കളിക്കുന്നതും കാണാം. പുറത്ത് താങ്ങിയ സിഹം ഇറോയിന്റെ തലയുടെ വശത്ത് നക്കി സ്‌നേഹം പ്രകടിപ്പിക്കുന്നു. തികച്ചും നിയമപരമായാണ് സിംഹത്തെ വളര്‍ത്തുന്നത് എന്നാണ് ഇറോയിന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ എത്തിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആര്‍ക്കും അസൂയ തോന്നുന്ന മായയുടേയും ഉടമസ്ഥന്റേതും കളിതമാശകളെപ്പറ്റിയും കമന്റുകളുണ്ട്. എന്നാല്‍ സിംഹത്തെയും മറ്റും വളര്‍ത്തുന്നതിനെതിരെ ചില മൃഗ സ്‌നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.

DONT MISS
Top