അടിയന്തരാവസ്ഥ കാലത്ത് ജയിലിലായ സമയത്ത് മാര്‍ത്തോമ സഭ നല്‍കിയ പിന്തുണ മഹത്തായതെന്ന് എല്‍കെ അദ്വാനി; മാര്‍ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: അടിയന്തരാവസ്ഥ കാലത്ത് ജയിലിലായ സമയത്ത് മാര്‍ത്തോമ സഭ നല്‍കിയ പിന്തുണ മഹത്തായതെന്ന് എല്‍കെ അദ്വാനി. മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ ജന്മ ശതാബ്ദി ആഘോഷ സമ്മേളനം തിരുവല്ലയില്‍ എല്‍കെ അദ്വാനി ഉദ്ഘാടനംചെയ്തു.

മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ 90 ആം പിറന്നാള്‍ വേദിയില്‍ നല്‍കിയ വാഗ്ദാനമാണ്‌നൂറാം പിറന്നാള്‍ ആഘോഷവേളയില്‍ ‘അതിഥിയായി എത്തി കൊണ്ട്പാലിച്ചിരിക്കുന്നത് .എന്ന് അദ്വാനി പറഞ്ഞു.വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെട്ട അടിയന്തിരാവസ്ഥക്കാലത്ത് മാര്‍ത്തോമ സഭ പിന്തുണച്ചതിനെ അദ്വാനി പ്രശംസിച്ചു.

ഇന്ത്യയിലെ എല്ലാ സമൂഹത്തെയും ഒരു പോലെ കാണുന്ന പാര്‍ട്ടിയാണ് തന്റേത് എന്നും അദ്വാനി പറഞ്ഞു.മാര്‍ ക്രിസോസ്റ്റത്തിന്റെ ജന്‍മശതാബ്ദിയില്‍ വിശുദ്ധകുര്‍ബാനയും രാവിലെ നടന്നു.പിറന്നാളിനോട് അനുബന്ധിച്ച് ഭിന്ന ശേഷിക്കാര്‍ക്കുള്ള നവോദയ പദ്ധതിക്ക് തുടക്കം കുറിച്ചു.മറ്റുള്ളവരില്‍ മനുഷ്യനെ കാണാന്‍ ശ്രമിച്ച് സഹായം ചെയ്യാന്‍ എല്ലാവര്‍ക്കുമാകട്ടെ എന്ന് മാര്‍ ക്രിസോസ്റ്റം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. രാജ്യ സഭാ ഉപാധ്യക്ഷന്‍ ജഖ കുര്യന്‍കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, ബെയ്‌റൂട്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലിമിസ് ദാനിയല്‍ തുടങ്ങിയവരും ജന്‍മശതാബ്ദി സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top