ആശുപത്രിയിലേക്ക് പോകും വഴി ആദിവാസി യുവതിക്ക് റോഡില്‍ സുഖപ്രസവം; സംഭവം മലപ്പുറത്ത്

കുട്ടിയും അമ്മയും

മലപ്പുറം:പ്രസവത്തിനായി ഭര്‍ത്താവിനൊപ്പം ആശുപത്രിയിലേക്ക് നടന്ന് പോകും വഴി വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആദിവാസി യുവതി റോഡില്‍ വച്ച് കുഞ്ഞിനെ പ്രസവിച്ചു.വീട്ടിക്കുന്ന് പറയന്‍മാട് രാധിക(20)യാണ് കരുവാരക്കുണ്ട് കര്‍ഷകവേദിക്ക് സമീപത്തെ റോഡരികില്‍വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്

രാവിലെ ആറരയോടെ ഭര്‍ത്താവ് സുനിലിനൊപ്പം ആശുപത്രിയിലേക്ക് പോകും വഴി പെട്ടെന്ന് രാധികക്ക് വേദന അനുഭവപ്പെടുകയായിരുന്നു. രാധിക കുഞ്ഞിനെ പ്രസവിച്ച ശേഷമാണ് ആരോഗ്യപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേക്കെത്തിയത്.സുനിലിനെയും കുടുംബത്തേയും കണ്ട നാട്ടുകാരാണ് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്.

സ്ഥലത്തെത്തിയ ജെപിഎച്ച്എന്‍ ലിജി ജോര്‍ജ്ജ് രാധികക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നല്‍കി.ഉടന്‍ ഇവരുടെ കാറില്‍ തന്നെ ഇരുവരെയും പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ എത്തിച്ചു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു

DONT MISS
Top