ബാഹുബലി പുറത്തിറങ്ങുന്നതോടെ രാജ്യത്തെ മറ്റ് സിനിമ സംവിധായകര്‍ തങ്ങളെ സീരിയല്‍ സംവിധായകരോട് ഉപമിക്കും: രാം ഗോപാല്‍ വര്‍മ്മ

രാം ഗോപാല്‍ വര്‍മ്മ,എസ് എസ് രാജമൗലി

ഇന്ത്യ മുഴുവന്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനാണെന്നതിനുള്ള ഉത്തരം കണ്ടെത്താന്‍ അക്ഷമരായ ആരാധകര്‍ റിലീസിന് ദിവസങ്ങള്‍ മുന്‍പ് തിയേറ്ററുകളില്‍ തമ്പടിക്കുന്നു എന്ന വാര്‍ത്തകള്‍ പോലും പുറത്ത് വരുന്നു. എന്നാല്‍ സാധാരണ പ്രേക്ഷകരെ പോലെ തന്നെ സിനിമ മേഖലയിലെ പ്രമുഖരും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് തെളിയിക്കുന്നത്.

എസ്എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗം പുറത്തിറങ്ങുന്നതോടെ രാജ്യത്തെ മറ്റ് സിനിമ സംവിധായകര്‍ക്ക് തങ്ങള്‍ സീരിയല്‍ സംവിധായകരാണെന്നുള്ള തോന്നലുണ്ടാക്കുമെന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.

തന്റെ വിവാദ ട്വീറ്റുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന രാം ഗോപാല്‍ വര്‍മ്മയ്ക്ക് ബാഹുബലിയെ കുറിച്ച് ഒരു വിമര്‍ശനവുമില്ല. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോളും ചിത്രത്തെ പ്രശംസിച്ച് വര്‍മ്മ രംഗത്ത് എത്തിയിരുന്നു. ചിത്രം ഒന്നാം ഭാഗത്തെക്കാള്‍ ഉദ്യേഗജനകമായിരിക്കുമെന്ന് സംവിധായകന്‍ രാജമൗലി മുന്‍പ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു .ഏപ്രില്‍ 28നാണ് ബാഹുബലി തിയേറ്ററുകളില്‍ എത്തുക. 2015 ജൂലൈയില്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ ഒന്നാം ഭാഗം തിയേറ്ററുകളിലെത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഭാഗം പുറത്തിറക്കാനിരിക്കുന്നത്.

DONT MISS
Top