ഇടിമിന്നലേറ്റ് മരത്തിന്റെ ഉള്‍വശം കത്തിയപ്പോള്‍

ഇടിമിന്നലേറ്റ് മരത്തിന്റെ ഉള്‍വശം കത്തിയമര്‍ന്നു. നോര്‍ത്തേണ്‍ മിസിസിപ്പിയിലെ ബാള്‍ഡ്‌വിന്നിലാണ് സംഭവം. ജെയിന്‍സ് മില്‍ട്ടണ്‍ എന്നയാളാണ് മരത്തിന്റെ ഉള്‍വശം കത്തുന്ന ചിത്രം പകര്‍ത്തിയത്. പ്രമുഖ മെറ്ററോളജിസ്റ്റായ ജെയിംസ് സ്പാന്‍ ട്വീറ്റ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ജെയിന്‍സ് മില്‍ട്ടണ്‍ ചിത്രം പകര്‍ത്തിയത്. അപൂര്‍വമായാണ് ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തപ്പെടുന്നത്. കത്തുന്ന മരത്തിന് തൊട്ടടുത്തു നിന്നാണ് ജെയിന്‍സ് ചിത്രം പകര്‍ത്തിയത്. മരത്തിന് പുറമെ മിന്നലേല്‍ക്കുന്നതിന് പകരം ഉള്‍വശം കത്തിയ പ്രതിഭാസം കൗതുകത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. ഇത്തരത്തിലുള്ള സംഭവം തങ്ങള്‍ ആദ്യമായാണ് കാണുന്നതെന്ന് പലരും പ്രതികരിച്ചു. ചിലര്‍ തിയറിവെച്ചാണ് സംഭവത്തെ വിശദീകരിച്ചത്.

DONT MISS
Top