ഈ വര്‍ഷത്തെ ഹജ്ജിനെത്തുന്ന ഹാജിമാര്‍ക്ക് താമസിക്കാന്‍ കെട്ടിടങ്ങള്‍ ഒരുങ്ങി

പ്രതീകാത്മക ചിത്രം

ജിദ്ദ : ഈ വര്‍ഷത്തെ ഹജജ് കര്‍മ്മത്തിനെത്തുന്ന ഹാജിമാര്‍ക്ക്‌ താമസിക്കാന്‍ സൗകര്യം ഇതിനകം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. ഹാജിമാര്‍ക്ക്‌ താമസിക്കാന്‍ അനുയോജ്യമായ ഇരുപത്തി മൂവായിരം കെട്ടിടങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. സുരക്ഷിതമായ കെട്ടിടങ്ങളാണ് ഉദേൃാഗസ്ഥരുടെ സഹായത്തോടെ തെരഞ്ഞെടുത്തിട്ടുള്ളത്.

ആഗസ്ത് 30ന് തുടങ്ങി സെപ്തംബര്‍ നാലോട് കൂടിയായിരിക്കും ഈ വര്‍ഷത്തെ ഹജജ് കര്‍മ്മങ്ങള്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുക. ഹജജ് കര്‍മ്മത്തിന് ഒരുമാസം മുമ്പ്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുണ്യനഗരം ലക്ഷ്യമാക്കി എത്തും. കാതങ്ങള്‍ താണ്ടി പുണൃഭൂമിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ ഇതിനകം ഒരുങ്ങികഴിഞ്ഞു.

35 ലക്ഷം കിടക്കകളുടെ സംവിധാനമുള്ള ഇരുപത്തി മൂവായിരം കെട്ടിടങ്ങളാണ് ഇവ. നല്ല സുരക്ഷയും സൗകര്യങ്ങളുമുള്ള കെട്ടിടങ്ങളാണ് ഹാജിമാര്‍ക്കായി ഒരുക്കിയിട്ടുള്ളതെന്ന് ഹജജ് പാര്‍പ്പിട സമിതി മേധാവി എന്‍ജിനീയര്‍ മാസിന്‍ മുഹമ്മദ് സനാരി പറഞ്ഞു. 22ഓളം ഉദേൃാഗസ്ഥരെയായിരന്നു ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ നിയോഗിച്ചിരുന്നത്. ഇന്ത്യന്‍ ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ ഇന്ത്യന്‍ ഹജജുമിഷന്‍ നേരത്തെതന്നെ ഉറപ്പുവരുത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top