ക്യാന്‍സര്‍ രോഗി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; 22 വയസുകാരി അറസ്റ്റില്‍

സാമിയ അബ്ദുള്‍ ഹഫീസ്‌

ഹൈദരാബാദ്: സ്തനാര്‍ബുദമാണെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയിലായി. ഹൈദരാബാദ് സ്വദേശിനിയായ 22 വയസുകാരി സാമിയ അബ്ദുള്‍ ഹഫീസാണ് അറസ്റ്റിലായത്. തന്നെ സാമ്പത്തികമായി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്കില്‍ പേജുണ്ടാക്കിയും ക്രൗഡ് ഫണ്ടിംഗ് ഉപയോഗിച്ചുമാണ് സാമിയ വന്‍ തട്ടിപ്പ് നടത്തിയത്. സാമിയയുടെ പിതാവ് ഒരു ക്യാന്‍സര്‍ രോഗിയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായിട്ടല്ല ഇവര്‍ ഈ പണം ചിലവഴിച്ചിട്ടുള്ളത്.

ഗോ ഫണ്ട് സാമിയ എന്നായിരുന്നു സാമിയയുടെ ഫെയ്‌സ്ബുക്ക് പേജ്. ഇത് കണ്ട് ധനസഹായം നല്‍കിയ ഒരാള്‍ ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോഴാണ് കള്ളത്തരം വെളിച്ചത്തുവരുന്നത്. ഇതോടെ ഇയാള്‍ സാമിയയ്ക്ക് ധനസഹായം ചെയ്തവരെയെല്ലാം ഇക്കാര്യം അറിയിച്ചു. ഇവര്‍ നല്‍കിയ പരാതിയിലാണ് സാമിയയെ അറസ്റ്റ് ചെയ്യുന്നത്.

ആശുപത്രി അധികൃതരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ സാമിയയുടെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 5000 രൂപ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 24 ലക്ഷം രൂപയോളമാണ് സാമിയ എല്ലാവരില്‍നിന്നും ശേഖരിച്ചിരുന്നത്. ഇവരുടെ പിതാവ് ഒരു ക്യാന്‍സര്‍ രോഗിയായതിനാല്‍ രോഗ വിവരങ്ങള്‍ ലഭിക്കാന്‍ സാമിയയ്ക്ക് എളുപ്പമായിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ അനന്ത സാധ്യത ഉപയോഗപ്പെടുത്തി കോടികള്‍ തട്ടാനായിരുന്നു ശ്രമം.

DONT MISS
Top