മാരത്തണ്‍ ചുംബനമത്സരത്തില്‍ ഡിലിന ചുംബിച്ച് നേടിയത് 15 ലക്ഷത്തിന്റെ കാര്‍

ചുംബന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍

ഇതറിയുന്ന ആരുമൊന്ന് മോഹിക്കും ഇത്തരമൊരു മത്സരം ഇന്ത്യയിലും ഉണ്ടായിരുന്നെങ്കിലെന്ന്! ചുംബിച്ചുകൊണ്ടേയിരുന്ന് ഒരു കാര്‍ സ്വന്തമാക്കുക, അതും പതിനഞ്ച് ലക്ഷത്തിന്റെ ഉഗ്രന്‍ വാഹനം. അമേരിക്കയിലെ പ്രമുഖ എഫ്എം സ്റ്റേഷനായ കിസ് എഫ്എം നടത്തിയ മത്സരത്തിലാണ് ഇത്തരമൊരു ഭാഗ്യം ഡിലിന ജയസൂര്യയ്ക്ക് ലഭിച്ചത്.

50 മണിക്കൂര്‍ തുടര്‍ച്ചയായി ചുംബിച്ചുകൊണ്ടിരിക്കുക. ഒരു മണിക്കൂറില്‍ 10 മിനുട്ട് എന്ന രീതിയില്‍ ഇടവേള. ഇടവേള സമയത്ത് ഭക്ഷണം കഴിക്കുകയോ ശുചിമുറി ഉപയോഗിക്കുകയോ ആവാം. മത്സരത്തില്‍ പങ്കെടുക്കാന്‍ 20 പേരാണ് എത്തിയതെങ്കിലും അത്ര എളുപ്പമല്ല ഇക്കാര്യം എന്ന് തിരിച്ചറിഞ്ഞ് ഓരോരുത്തരായി പിന്‍വാങ്ങി. അവസാനം 50 മണിക്കൂറും പിന്നിടാനായത് 7 പേര്‍ക്ക് മാത്രമാണ്.

ഏഴുപേര്‍ അവസാനംവരെ എത്തിയെങ്കിലും അവരില്‍നിന്നും നറുക്കെടുത്താണ് അവസാന വിജയിയെ തിരഞ്ഞെടുത്തത്. വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് കമ്പനിയുടെ കയ്യിലുള്ള മറ്റൊരു വാഹന ബ്രാന്‍ഡായ കിയയുടെ ഒപ്റ്റിമ എന്ന മോഡലാണ് ഡിലിനയ്ക്ക് ലഭിച്ചത്. തിങ്കളാഴ്ച്ച രാവിലെ ആരംഭിച്ച മത്സരം അവസാനിച്ചത് ബുധനാഴ്ച്ചയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top