വിധവകളുടെ ഉന്നമനത്തിനായി എന്തുകൊണ്ട് നടപടിയില്ല?;കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍നങ്ങളുമായി സുപ്രീംകോടതി

പ്രതീകാത്മക ചിത്രം

ദില്ലി: വിധവകളുടെ ഉന്നമനത്തിനായി എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി. വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതി ഉന്നയിച്ചത്. വിധവകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് ഒരു ലക്ഷം രൂപ പിഴയും സുപ്രീംകോടതി ചുമത്തി. ജസ്റ്റീസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

രാജ്യത്തെ വിധവകളുടെ പുരോഗതിക്കോ വികസനത്തിനോ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിധവകള്‍ക്ക് അടിസ്ഥാന ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് ഒരുലക്ഷം രൂപ സുപ്രീംകോടതി പിഴയൊടുക്കിയത്.

നേരത്തേ ദേശീയ വനിതാ കമ്മീഷന്‍ വിധവകളുടെ ഉന്നമനത്തിനായി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. ഇത് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top