വിലയില്‍ ലക്ഷങ്ങളുടെ കുറവ് വരുത്തി ലാന്‍ഡ് റോവര്‍; വില വെട്ടിക്കുറിച്ചപ്പോള്‍ വെട്ടിലായത് കഴിഞ്ഞ മാസങ്ങളില്‍ വാഹനം വാങ്ങിച്ചവര്‍

ലാന്‍ഡ് റോവര്‍

ലാന്‍ഡ് റോവര്‍ ഏവരേയും മോഹിപ്പിക്കുന്ന വാഹനമാണ്. ബ്രിട്ടിഷ് പാരമ്പര്യമുണ്ടെങ്കിലും പിന്നീട് പൂര്‍ണമായും ഇന്ത്യക്കാരനായി മാറി. ടാറ്റയുടെ കയ്യിലെത്തിയതിനുശേഷം ജെഎല്‍ആര്‍ എന്ന കമ്പനി പുതിയ ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തു. എങ്കിലും വിലക്കുറവിനോ വിട്ടുവീഴ്ച്ചകള്‍ക്കോ ഒരിക്കലും കമ്പനി തയാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലാന്‍ഡ് റോവര്‍ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്.

ഇപ്പോള്‍ വാഹനത്തിന് വന്‍ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച ഡിസ്‌കവറി സ്‌പോര്‍ട്, ലാന്‍ഡ് റോവര്‍ ഇവോക്ക് എന്നിവയ്ക്കാണ് കമ്പനി വന്‍ വിലക്കുറവ് പ്രഖ്യാപിച്ചത്. മറ്റ് കമ്പനികളെല്ലാം പുതിയ കാരണങ്ങള്‍ പറഞ്ഞ് വില വര്‍ദ്ധിപ്പിക്കുമ്പോഴാണ് ലാന്‍ഡ് റോവറിന്റെ പുതിയ നീക്കം. ഡിസ്‌കവറി സ്‌പോര്‍ട്ടിന് നാല് ലക്ഷവും ഇവോക്കിന് മൂന്ന് ലക്ഷവുമാണ് വില കുറച്ചത്.

പുറത്തുനിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ക്ക് 30 ലക്ഷം മുതല്‍ 50 ലക്ഷം വരെ കുറച്ചിരിക്കുന്നു. പൗണ്ടിന്റെ മൂല്യം കുറഞ്ഞതിനാലാണ് ഇങ്ങനെ ഒരു വില വ്യത്യാസം എന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ പുതിയ വാഹനങ്ങളുടെ വരവോടെയാണ് ഇത്ര വില വ്യത്യാസമുണ്ടായത് എന്നും പറയുന്നവരുണ്ട്. എന്നാല്‍ പഴയ വിലയ്ക്ക് വാഹനം വാങ്ങിയവരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. കാത്തിരുന്നാല്‍ ലാഭിക്കാവുന്നത് ലക്ഷങ്ങളായിരുന്നു അവര്‍ക്ക്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top