ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പ് അടച്ചിടുന്നതിനെതിരെ പെട്രോളിയം മന്ത്രാലയം

പ്രതീകാത്മക ചിത്രം

ദില്ലി: സൗത്ത് ഇന്ത്യയിലെ പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാരില്‍ ചിലര്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പ് അടച്ചിടാനൊരുങ്ങുന്ന നടപടിക്കെതിരെ പെട്രോളിയം മന്ത്രാലയം. പമ്പ് അടച്ചിടുന്നത് പൊതുജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. രാജ്യത്തെ പെട്രോളിയം ഡീലര്‍മാരുടെ കണ്‍സോര്‍ഷ്യത്തില്‍ ഈ നിര്‍ദേശം ചര്‍ച്ചയായി. ഇന്ധന ഉപയോഗം നിയന്ത്രിക്കുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ആശ്രിതത്വത്തെ കുറക്കാന്‍ കഴിയുമെന്ന മോദിയുടെ ആവശ്യം എണ്ണ സംരക്ഷിക്കുന്നതിനെ പറ്റിയാണെന്നും പമ്പുകള്‍ അടച്ചിട്ടല്ല അത് നടപ്പാക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.

ആഴ്ചയിലൊരിക്കല്‍ ഇന്ധനം നിറയ്ക്കുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്തിലെ സന്ദേശമനുസരിച്ചാണ് തീരുമാനം. പൊതുമേഖല ഉടമസ്ഥതയിലുള്ളതാണ് രാജ്യത്തെ 80% പെട്രോള്‍ പമ്പുകളും. ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ ഉടമസ്ഥതയിലാണ് 53,224 പമ്പുകളില്‍ 80 ശതമാനവും പ്രവര്‍ത്തിക്കുന്നത്. ഈ പമ്പുകളില്‍ ഒന്നും തന്നെ ഞായറാഴ്ച പമ്പ് അടച്ചിടുന്ന നീക്കത്തില്‍ പങ്കാളികളല്ലെന്നും വ്യക്തമാക്കി.

തമിഴ്‌നാട്, കേരളം, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടകയിലെ ചില സ്ഥലങ്ങള്‍, മഹാരാഷ്ട്രയിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് മെയ് മാസം 14 മുതല്‍  പമ്പുകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. പെട്രോളിയം മന്ത്രാലയം പമ്പുകള്‍ അടച്ചിടാനുള്ള പമ്പുടമകളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നില്ലെന്നോ പ്രോത്സാഹിപ്പിക്കുന്നുവെന്നോ പറയുന്നില്ലെന്നും, അടച്ചിടല്‍ നടപടി പൊതുജനത്തിന് അസൗകര്യം സൃഷ്ടിക്കുമെന്നും പെട്രോളിയം മന്ത്രാലയം ട്വീറ്റ് ചെയ്തു.

മന്‍കീ ബാത്തിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ഇന്ധന ഉപഭോഗം കുറക്കണമെന്നാണ്, അല്ലാതെ പമ്പുകള്‍ അടച്ചിട്ട് അസൗകര്യം സൃഷ്ടിക്കണം എന്നല്ല എന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഏകദേശം 46,000 പെട്രോള്‍ പമ്പുകളുടെ ഉടമകള്‍ അംഗങ്ങളായ ഓള്‍ ഇന്ത്യാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അടച്ചുപൂട്ടലില്‍ പങ്കെടുക്കില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അജയ് ബന്‍സാല്‍ പറഞ്ഞു. 22 സംസ്ഥാനങ്ങളില്‍ അസോസിയേഷന്‍ അംഗങ്ങളായ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top