കനാലിന്റെ നടുവില്‍ ഫഹദും സുരാജും; ‘ തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തിറങ്ങി. ഫഹദിനൊപ്പം സുരാജ് വെഞ്ഞാറന്‍മൂടുമാണ് പോസ്റ്ററിലുള്ളത്. ഇരുവരും കനാലിലെ വെള്ളത്തില്‍ കിടക്കുന്നതാണ് പോസ്റ്ററില്‍. സിനിമയുടെ ഉദ്വേഗജനകമായ ഒരു രംഗമായിരിക്കും ഇതെന്ന സൂചന നല്‍കുന്നതാണ് പോസ്റ്റര്‍.

മഹേഷിന്റെ പ്രതികാരത്തിനോട് സമാനമായി നാട്ടിന്‍പുറത്തെ സംഭവങ്ങളാവാം സിനിമയില്‍ കടന്നുവരുന്നതെന്നാണ് സൂചന. കണ്ണൂര്‍, കാസര്‍ഗോജ് അതിര്‍ത്തിയിലാണ് ഇതിന്റെ ചിത്രീകരണം. മഹേഷിന്റെ പ്രതികാരം രചിച്ച ശ്യാം പുഷ്‌കരന്‍ ചിത്രത്തില്‍ ക്രിയേറ്റീവ് ഡയറക്ടര്‍ ആകുന്നു എന്ന പ്രത്യേകതയുമുണ്ട്. മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്യാം പുഷ്‌കരന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകനായ സജീവ് പാഴൂരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംവിധായകനും ക്യാമറാമാനുമായ രാജീവ് രവിയാണ് ചിത്രത്തില്‍ ക്യാമറ ചലിപ്പിക്കുന്നത്. ഫഹദിനേയും സുരാജിനേയും കൂടാതെ സൗബിന് ഷാഹീര്‍, അലന്‍സിയര്‍ എന്നിവവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top