“ഇന്ത്യക്കാര്‍ സ്‌നാപ്പ് ചാറ്റ് ഉപയോഗിക്കുന്നതില്‍ കൃതജ്ഞത മാത്രം” റേറ്റിംഗ് കുറഞ്ഞുവരുന്നതിനും പൊങ്കാല കൂടിവരുന്നതിനും അറുതിവരുത്താന്‍ സ്‌നാപ്പ് ചാറ്റ് വക്താവിന്റെ പ്രഖ്യാപനം

സ്‌നാപ്പ് ചാറ്റിന്റെ ലോഗോ

അവസാനം സ്‌നാപ്പ് ചാറ്റിന്റെ പ്രഖ്യാപനമെത്തി. ഏവരും പ്രതീക്ഷിച്ചതിലും താമസിച്ചാണ് പ്രഖ്യാപനമുണ്ടായത് എന്നുമാത്രം. തീര്‍ച്ചയായും ഏവര്‍ക്കും വേണ്ടിയുള്ളതാണ് സ്‌നാപ്പ് ചാറ്റ്, സൗജന്യമായി സ്‌നാപ്പ് ചാറ്റ് സൗണ്‍ലോഡ് ചെയ്യാനും സാധിക്കും-എന്നാണ് എല്ലാവരും ഊഹിച്ചിരുന്നതുപോലെതന്നെയുള്ള സ്‌നാപ്പ് ചാറ്റ് വ്യക്താവിന്റെ പ്രഖ്യാപനം. ഇന്ത്യയെ എടുത്തുപറഞ്ഞ് സാഹചര്യം തണുപ്പിക്കാനും സ്‌നാപ്പ് ചാറ്റ് ശ്രമിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ സ്‌നാപ്പ് ചാറ്റ് ഉപയോഗിക്കുന്നതില്‍ കൃതജ്ഞത മാത്രമേയുള്ളൂ എന്നും വ്യക്താവ് പറഞ്ഞു. മാത്രമല്ല അസംതൃപ്തനായ മുന്‍ ജീവനക്കാരനാണ് സ്‌നാപ്പ് ചാറ്റിനേപ്പറ്റി ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന്പറഞ്ഞ് പഴിചാരാനും സ്‌നാപ്പ് ചാറ്റ് വ്യക്താവ് മറന്നില്ല.

സ്പീഗലിന്റെ വേരിഫൈ ചെയ്യാത്ത ട്വീറ്റര്‍ പേജില്‍ നിന്ന്, ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായെന്ന് അദ്ദേഹത്തിന്റെ മുന്‍ജീവനക്കാരനാണ് പരാതി നല്‍കിയത്. ആപ്പ് പണക്കാര്‍ക്ക് വേണ്ടി മാത്രമാണ്, ഇന്ത്യയെയും സ്‌പെയിനെയും പോലുള്ള ദരിദ്രരാഷ്ട്രങ്ങളിലേക്ക് തങ്ങള്‍ വ്യാപിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞുവെന്നും ആന്തണി പോംപ്ലിയാനോ ആരോപിക്കുന്നു. ഈ വാര്‍ത്ത പ്രചരിച്ചതോടെ ഇന്ത്യക്കാര്‍ സജീവമായി രംഗത്തിറങ്ങി.

പ്ലേസ്റ്റോറിലെ കമന്റുകള്‍. ഇന്ത്യക്കാരല്ലാത്തവരുടെ കമന്റും കാണാം

രോഷം ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും അണപൊട്ടിയൊഴുകിയപ്പോള്‍, പതിവുപോലെ മലയാളി അതും ആഘോഷമാക്കി. സ്‌നാപ്പ്ചാറ്റിനെ കിട്ടിയയിടത്തെല്ലാം പച്ചത്തെറി വിളിച്ചായിരുന്നു മലയാളിയുടെ പ്രതികാരം. ഒപ്പം ഗൂഗിള്‍ പ്ലേ സ്റ്റോറിലും മലയാളികളുടെ നേതൃത്വത്തില്‍ ചീത്തവിളി അഭിഷേകം അരങ്ങുതകര്‍ത്തു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നു, ശേഷം ആപ്പിന് ഏറ്റവും ചെറിയ റേറ്റിംഗ് നല്‍കുന്നു, ഇതാണ് മറ്റൊരു പ്രധാന പരിപാടി. ഇത്തരത്തില്‍ 4.7ഓളമുണ്ടായിരുന്ന റേറ്റിംഗ്, ഇപ്പോള്‍ 3.9 വരെയെത്തിക്കാന്‍ പൊങ്കാല ടീമിന് കഴിഞ്ഞു. പതിനാറരലക്ഷത്തോളം ആളുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്തരത്തില്‍ റേറ്റിംഗ് വോട്ട് ചെയ്ത്, ആപ്പിനെ അപ്രിയമാക്കാന്‍ മുന്നിട്ടിറങ്ങിയത്.

ഇത്ര ദിവസത്തിനുശേഷവും സ്‌നാപ്പ് ചാറ്റിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ പൊങ്കാലബഹളം തുടരുകയാണ്. പതിവുപോലെ സലിംകുമാറും ഹരിശ്രീ അശോകനും മലയാളത്തിലെ മീമുകളും തെറുകളുമെല്ലാം പേജില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ട്രോള്‍ ലോകത്തും വിഷയം പുത്തനുണര്‍വ്വ് നല്‍കിയിട്ടുണ്ട്. ഈ തെറിയൊക്കെ വായിച്ച് മനസിലാക്കാന്‍, ഒരു മലയാളി തര്‍ജമക്കാരനെ സിഇഒ ഉടന്‍ നിയമിക്കാന്‍ സാധ്യതയുണ്ടെന്നും ട്രോളന്മാര്‍ ആരോപിക്കുന്നു.

സ്‌നാപ്പ് എന്നതുകണ്ട് തെറ്റിദ്ധരിക്കപ്പെട്ടയാളുകളേയും മനപൂര്‍വം കുറഞ്ഞ് റേറ്റിംഗ് നല്‍കുന്നവരേയും കാണാം

ഇതിനിടെ സ്‌നാപ്പ് ചാറ്റ് ചെയ്ത തെറ്റിന് സ്‌നാപ്പ് ഡീലിനേയും ഉപയോക്താക്കള്‍ ശിക്ഷിച്ചു. സ്‌നാപ്പ് എന്നത് എന്നത് പേരില്‍നിന്നുതന്നെ മാറ്റണം എന്നും ആവശ്യമുയരുന്നുണ്ട്. സ്‌നാപ്പ് ചാറ്റ് സിഎഒ ഇവാന്‍ സ്പീഗല്‍ ഇന്ത്യയെ കളിയാക്കി സംസാരിച്ചു എന്നുപറഞ്ഞ് ചില്ലറ ബഹളമൊന്നുമല്ല ഓണ്‍ലൈനില്‍ നടക്കുന്നത്. ഇതിനിടയില്‍ സ്‌നാപ്പ് ഡീലിനും വന്‍ പാര പണിതിരിക്കുകയാണ് സ്‌നാപ് ചാറ്റ്. സ്‌നാപ്പ് എന്ന വാക്ക് ചേര്‍ത്ത് പേരുള്ള ആപ്ലിക്കേഷനുകള്‍ക്കെല്ലാം മുട്ടന്‍ പണികൊടുത്ത ഇന്ത്യക്കാരുടെയൊപ്പം വിദേശികളും അമര്‍ശവുമായി എത്തുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top