സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കം; സിപിഐഎം തർക്കം ചര്‍ച്ചയാവും

ദില്ലി: സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. ഇപി ജയരാജന്‍ ഉള്‍പ്പെടെ ബന്ധു നിയമന വിവാദവും കേരളത്തിലെ സിപിഎം സിപിഐ തര്‍ക്കവും , പിബി, സിസി യോഗങ്ങള്‍ ചര്‍ച്ച ചെയ്യും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും സിപിഐഎം നേതൃ യോഗങ്ങള്‍ ചര്‍ച്ച ചെയ്യും.

ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയാരാജന് തെറ്റ് പറ്റിയതായി ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യുറോ യോഗം വിലയിരുത്തിയിരുന്നു. എന്നാല്‍ ജയരാജനെയും പികെ ശ്രീമതിയുടെയും വിശീദ്ധികരണം കേട്ട ശേഷം നടപടി സംബന്ധിച്ചതീരുമാനം എടുത്താല്‍ മതി എന്നായിരുന്നു പിബി കമ്മിറ്റിയില്‍ ധാരണ. ഇരുവരും കേന്ദ്ര കമ്മിറ്റിയില്‍ തങ്ങളുടെ നിലപാട് വിശീദികരിക്കും. താക്കീത് നല്‍കി വിവാദം അവസാനിപ്പിക്കാന്‍ ആണ് സാധ്യത.

ദേശീയ തലത്തില്‍ സിപിഐഎം-സിപിഐ ബന്ധത്തെ കേരളത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉലയ്ക്കാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള ചില സിപിഐഎം കേന്ദ്ര നേതാക്കള്‍ക്ക് താത്പര്യമില്ല. അതിനാല്‍ തന്നെ കേന്ദ്ര കമ്മിറ്റിക്ക് മുമ്പായി നടക്കുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഇക്കാര്യത്തിലെ ചര്‍ച്ച നിര്‍ണ്ണായകമാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളെ കുറിച്ചും പിബി യില്‍ ചര്‍ച്ച നടക്കും. ഇപി ജയരാജന്‍ രാജിവെയ്ക്കാനിടയായ ബന്ധു നിയമന വിവാദത്തില്‍ വിശദറിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന നേതൃത്വത്തോട് പിബി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇത്തവണ പിബിയുടെ പരിഗണനയ്ക്ക് വരുമോ എന്ന് വ്യക്തമല്ല.

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ചും സിപിഐഎം നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്യും. മതേതര-ജനാധിപത്യ പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ഥിയെ രാഷ്ട്രപതിസ്ഥാനത്തേക്ക് നിശ്ചയിക്കണമെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനുള്ള സാധ്യതയെ കുറിച്ചാണ് സിപിഐഎം നേതൃയോഗങ്ങള്‍ ചര്‍ച്ച ചെയ്യുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top